സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍
കുഴിത്തുറ : (www.kvartha.com 25.04.2019) സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍. കന്യാകുമാരിയിലെ കോതയാര്‍ വാട്ടര്‍ പവര്‍ പ്ലാന്റിലെ സുരക്ഷാ ഉദ്യോഗസ്ഥനും കന്യാകുമാരി നടക്കാവ് സ്വദേശിയുമായ അജിന്‍രാജാണ് (26) സ്വയം വെടിവച്ച് മരിച്ചത്. കോതയാര്‍ വാട്ടര്‍ പവര്‍ പ്ലാന്റിന്റെ സുരക്ഷയ്ക്ക് തിരുനെല്‍വേലിയിലെ മണിമുത്താറിലുള്ള തമിഴ്‌നാട് ആര്‍മിട് ഫോഴ്‌സ് ക്യാമ്പില്‍ നിന്നാണ് പോലീസുകാരെത്തുന്നത്.
ബുധനാഴ്ച രാവിലെ ജോലിക്ക് കയറുന്നതിനായി കഴിഞ്ഞദിവസം വീട്ടില്‍ നിന്നിറങ്ങിയ അജിന്‍രാജ് രാത്രി പ്ലാന്റിലുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ഉറങ്ങിയത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ അജിന്‍രാജ് ഉറങ്ങിയിരുന്ന മുറിയില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കഴുത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ അജിന്‍രാജിനെ കണ്ടെത്തിയത്.
മരണ വിവരം പേച്ചിപ്പാറ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലം പരിശോധിച്ചു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Security guard found dead in Kothayar water power plant, News, Dead, Obituary, Dead Body, Gun attack, Police, Probe, Suicide Attempt, Kerala.

Powered by Info News For You

Comments
Post a Comment