അമ്മ വോട്ടുചെയ്യാന്‍ പോയി; പോലീസുകാരന്റെ കൈയ്യില്‍ ചാഞ്ഞുറങ്ങി കുഞ്ഞുവാവ; ഫോട്ടോ വൈറലാകുന്നു
കണ്ണൂര്‍: (www.kvartha.com 23.04.2019) കേരളം വോട്ടെടുപ്പ് ചൂടിലാകുമ്പോള്‍ കുഞ്ഞുവാവയെ കൈയ്യില്‍ പിടിച്ചു വോട്ടിംഗ് കേന്ദ്രത്തില്‍ നില്‍ക്കുന്ന പോലീസുകാരന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. അമ്മ വോട്ട് ചെയ്ത് തിരികെ വരുന്നതു വരെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു നില്‍ക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ആരോ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതാണ്.
കണ്ണൂര്‍ വടകര വള്ള്യാട് പോളിംങ് ബൂത്തിലെ ഒരു തെരഞ്ഞെടുപ്പ് കാഴ്ച എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കരുതലിന്റെ കരങ്ങളില്‍ കരയാതെ കിടക്കുന്ന കുഞ്ഞിന്റെ കാഴ്ച തെരഞ്ഞെടുപ്പിന്റെ ചൂടിലും മനസ് നിറയ്ക്കുന്നു എന്നാണ് ലഭിക്കുന്ന കമന്റുകള്‍.
അതേസമയം കേരളം മത്സരിച്ചു വിധിയെഴുതുന്ന കാഴ്ചയാണ് എല്ലാ ജില്ലകളിലും കാണാന്‍ കഴിയുന്നത്. ഇതുവരെ പോളിംഗ് 50 ശതമാനം കടന്നതും ഈ ആവേശത്തിന്റെ സൂചനയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് തുടരുകയാണ്. രണ്ടു മണിവരെ 50 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. കോട്ടയം, വയനാട് ജില്ലകളിലാണ് കൂടുതല്‍പേര്‍ വോട്ടു രേഖപ്പെടുത്തിയത്.
കണ്ണൂരാണ് കൂടുതല്‍. 47 ശതമാനംപേര്‍ വോട്ടുചെയ്തു. കുറവ് ആലത്തൂര്‍ മണ്ഡലത്താണ്. 37 ശതമാനം. അതേസമയം പത്തനംതിട്ട ഇലന്തൂരില്‍ വോട്ടിങ് മെഷീനെതിരെ ഉയര്‍ന്ന പരാതി വ്യാജമെന്ന് കലക്ടര്‍ പറഞ്ഞു. ഏത് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്താലും ലഭിക്കുന്നത് എല്‍ഡിഎഫിന് എന്നായിരുന്നു പരാതി. പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്ന് കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Small baby in police hand; photo goes viral in social media, Kannur, News, Social Network, Photo, Child, Police, Lok Sabha, Election, Trending, Kerala.

Powered by Info News For You

Comments
Post a Comment