കോളജുകളിലെ അധ്യാപക- അനധ്യാപക നിയമനത്തിന് യു ജി സി നിര്‍ബന്ധമാക്കുന്നു

കോട്ടയ്ക്കല്‍: (www.kvartha.com 05.04.2019) സ്വാശ്രയ കോളജുകളിലെ അധ്യാപക- അനധ്യാപക നിയമനത്തിന് യു.ജി.സി. മാനദണ്ഡം നിര്‍ബന്ധമാകാന്‍ ഒരുങ്ങി സര്‍ക്കാര്‍. മതിയായ യോഗ്യതകള്‍ ഇല്ലാത്തവര്‍ സ്വാശ്രയ കോളജുകളില്‍ പഠിപ്പിക്കുന്നതും പരീക്ഷാ മൂല്യനിര്‍ണയം നടത്തുന്നതും ഉന്നത വിദ്യാഭ്യാസത്തിന്റ ഗുണനിലവാരത്തെ ബാധിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ കമ്മിഷന്റെ നടപടി.

ഇതിനായി സ്വാശ്രയ കോളജുകളെക്കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്തെ സര്‍വകലാശാലകളുടെ നിയമം ഭേദഗതി ചെയ്യും. അടുത്ത അധ്യയനവര്‍ഷത്തോടെ നിയമ ഭേദഗതി നടപ്പിലാക്കാനാണ് തീരുമാനം.

Govt to make UGC norms compulsory for the appointment of academic staffs, News, Education, Study, Teachers, Salary, Kerala

ഇതോടെ സ്വാശ്രയ കോളജുകളിലെ അധ്യാപകര്‍ക്കും യു.ജി.സി. നെറ്റ് നിര്‍ബന്ധമാകും. നിയമം നിലവില്‍ വരുമ്പോള്‍ നിലവിലെ അധ്യാപകര്‍ക്ക് യോഗ്യത നേടുന്നതിനുള്ള ആവശ്യമായ സമയം നല്‍കും. അധ്യാപകരുടെ രേഖകള്‍ അതത് സര്‍വകലാശാലകളില്‍ സൂക്ഷിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍പറഞ്ഞു.

20 വര്‍ഷത്തിലധികമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരുനിയമം നിലവിലില്ല. സ്വാശ്രയ കോളജുകളിലെ അധ്യാപക അനധ്യാപകരുടെ സേവനം, വേതനം, യോഗ്യത, അവധി എന്നിവയെക്കുറിച്ച് കൃത്യമായി നിയമത്തില്‍ വ്യവസ്ഥകള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്വാശ്രയ കോളജുകളില്‍ അധ്യാപകരെ നിയമിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിലവിലില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട വിഭാഗങ്ങളുമായി നിയമനിര്‍മാണത്തിനായി ചര്‍ച്ച നടത്തിവരികയാണ്. സംസ്ഥാനത്തെ എയ്ഡഡ് കോളജുകളുടെ പേരിനുമുന്നില്‍ ഗവ. എന്നുകൂടി ചേര്‍ത്ത് ഗവ. എയ്ഡഡ് കോളജ് എന്നാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശവും ഉടന്‍ നടപ്പിലാവുമെന്നും ജലീല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Govt to make UGC norms compulsory for the appointment of academic staffs, News, Education, Study, Teachers, Salary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?