ജെറ്റ് എയര്‍വേസ് സര്‍വ്വീസ് നിര്‍ത്തി

ന്യൂ ഡല്‍ഹി: (www.kvartha.com 18.04.2019) സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തിവെച്ചു. 8500 കോടിയുടെ കടബാധ്യത തീര്‍ക്കാന്‍ നിരവധി ബാങ്കുകളെ സമീപിച്ചിട്ടും സാധിക്കാതെ വന്നതോടെയാണ് ജെറ്റ് എയര്‍വേസ് താല്‍ക്കാലികമായി സേവനം നിര്‍ത്തിവെച്ചത്.

ഇതോടെ ജെറ്റ് എയര്‍വേസില്‍ ജോലി ചെയ്തിരുന്ന പതിനാറായിരത്തോളം ജീവനക്കാര്‍ തൊഴില്‍ രഹിതരാവുകയാണ്. കടക്കെണി മൂലം ജനുവരി മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി സമരവും തുടങ്ങിയിരുന്നു. 8500 കോടി രൂപയുടെ കടബാധ്യതയാണ് നിലവില്‍ ജെറ്റ് എയര്‍വെയ്‌സിനുള്ളത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിവിധ ബാങ്കുകളില്‍ നിന്ന് 1500 കോടി രൂപയുടെ അടിയന്തിര സഹായം തേടിയിരുന്നു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകള്‍ ഇത് നല്‍കാമെന്നേറ്റെങ്കിലും 300 കോടി രൂപയില്‍ താഴെ മാത്രമാണ് ഇവര്‍ വായ്പയനുവദിച്ചത്. ഇതോടെ കമ്പനി സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Pvt Airways, Air Plane, New Delhi, Serive, Jet Airways, Jet Airways Shut it's Services


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?