കിഫ്ബി മസാല ബോണ്ടിന് അപൂര്‍വ നേട്ടം; മുഖ്യമന്ത്രി പിണറായിക്ക് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണം, ക്ഷണം ലഭിക്കുന്ന ആദ്യമുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 08.04.2019) സംസ്ഥാനത്ത് കിഫ്ബി മസാല ബോണ്ടിനെ ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കെ ബോണ്ട് പൊതുവിപണിയിലിറക്കുന്നത് ചടങ്ങാക്കി മാറ്റുവാന്‍ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സേഞ്ച്.ചടങ്ങില്‍ പങ്കെടുക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണനം. ഇത് ഒരപൂര്‍വനേട്ടമായാണ് കിഫ്ബി കാണുന്നത്.

സാധാരണ പ്രധാനപ്പെട്ട ഓഹരികളുടെയും വില്‍പ്പനയുടെയും സ്‌റ്റോക്ക് എക്‌സേചേഞ്ചുകള്‍ മാത്രമാണ് ചടങ്ങുകളായി നടത്താറുള്ളത്. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വിളിച്ച് കേന്ദ്രസര്‍ക്കാരിന്റെ ബോണ്ട് വില്‍പ്പനയുടെ തുടക്കവും നേരത്തെ ലണ്ടന്‍ സ്റ്റാക്ക് എക്‌സേചേഞ്ച് നടത്തിയിരുന്നു. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സേചേഞ്ചില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ബോണ്ട് ലിസ്റ്റ് ചെയ്യപ്പെടുന്നതും വില്‍പ്പനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും. ഈ മാസം പതിനേഴിനാണ് ചടങ്ങ് നടക്കുക. ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടും. അനുമതി ലഭിക്കുന്ന പക്ഷം പിണറായി വിജയന്‍ ഇത്തരം ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാകും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിദേശ കമ്പനികള്‍ക്ക് വിറ്റഴിച്ചതിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയുളള ഈ അംഗീകാരം പിണറായി സര്‍ക്കാരിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയ സിഡിപിക്യു കനേഡിയന്‍ സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമാണെന്നും അവര്‍ക്കു മേല്‍ കനേഡിയന്‍ കമ്ബനിയായ എസ്എന്‍സി ലാവ്‌ലിന് ഒരു അധികാരവുമില്ലെന്നും കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം അഭിപ്രായപ്പെട്ടിരുന്നു.



കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഷന്‍ ഫണ്ടാണ് സിഡിപിക്യു. 75 രാജ്യങ്ങളിലായി 15 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. ഇന്ത്യയടക്കം 8 രാജ്യങ്ങളില്‍ ഓഫിസുമുണ്ട്. 13 കോടിയുടെ മൂല്യമുള്ള കേന്ദ്ര സര്‍ക്കാറിന്റെ സെക്യൂരിറ്റികള്‍ ഇവര്‍ വാങ്ങിയിട്ടുമുണ്ട്. എസ്എന്‍സി ലാവ്‌ലിനിലുമായി സിഡിപിക്യുവിന് ബിസിനസ് ഇടപാടുകളുണ്ടെന്നത് ശരിയാണ്, സിഡിപിക്യുവിന് മാത്രമല്ല കാനഡയിലെ മറ്റ് പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ലാവ്‌ലിന്‍ കമ്ബനിയില്‍ നിക്ഷേപമുണ്ട്. എന്നു കരുതി ലാവ്‌ലിന്‍ കമ്ബനിക്ക് ഇവര്‍ക്കുമേലെല്ലാം അധികാരമുണ്ടെന്ന് എങ്ങനെ പറയാന്‍ കഴിയും. കിഫ്ബി ബോണ്ടുകള്‍ സിഡിപിക്യു വാങ്ങിയതിനെ എസ്എന്‍സി ലാവ്‌ലിന്‍ കമ്ബനിയുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ മസാല ബോണ്ടുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 9.8 ശതമാനം കൊള്ളപ്പലിശയാണ്, എന്നിട്ടും അവ വാങ്ങാന്‍ തയ്യാറായത് ലാവ്്‌ലിനുമായി ബന്ധപ്പെട്ട സിഡിപിക്യു എന്ന ഫണ്ടിംഗ് ഏജന്‍സിയാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. മസാല ബോണ്ടുകള്‍ വിറ്റ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും എന്തിനാണ് ബോണ്ട് വിവരം മറച്ചുവെച്ചതെന്നും, വിദേശത്തുള്ള എത്ര കമ്പനികള്‍ക്ക് ബോണ്ട് കൊടുത്തതെന്നും അവ ഏതൊക്കെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു.

Keywords: Kerala, Thiruvananthapuram, News, Funds, Exchange Rate, Ramesh Chennithala, Pinarayi vijayan, World, London, Pinarayi Vijayan gets invitation to KIIFB masala bond launch event


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?