മാണിസാറില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്, ഓര്‍മകള്‍ ബാക്കിയായി

പാലാ: (www.kvartha.com 23.04.2019) കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ കെ.എം.മാണിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പിന് ഇത്തവണ പാലാ സാക്ഷ്യം വഹിക്കുന്നു. 1965ല്‍ പാലാ നിയമസഭാ മണ്ഡലം രൂപവത്കൃതമായപ്പോള്‍ മുതല്‍ പ്രതിനിധിയായ കെ.എം.മാണിയായിരുന്നു ഇതുവരെ പാലായുടെ വി.ഐ.പി വോട്ടര്‍. നിയമ സഭയോ, ലോകസഭയോ, നഗരസഭയോ ആകട്ടെ തെരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചതും തന്ത്രങ്ങള്‍ മെനഞ്ഞതും മാണിയുടെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ നിന്നാണ് .

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മാണിതന്നെയാണ് എന്നും വിജയിച്ച സ്ഥാനാര്‍ത്ഥിയെങ്കില്‍ ലോകസഭാ തെരഞ്ഞെടുപ്പിലും നഗരസഭാ തെരഞ്ഞെടപ്പിലും ചുരുക്കം ചില അവസരങ്ങളിലൊഴികെ വിജയിയായതും കെ.എം. മാണിയുടെ അനുഗ്രഹം ഏറ്റുവാങ്ങിയവരാണ്. പാലാ സെന്റ് തോമസ ്‌ഹൈസ്‌ക്കൂളിലെ ബൂത്തിലായിരുന്നു കെ.എം.മാണിയും ഭാര്യ കുട്ടിയമ്മയും വോട്ടു ചെയ്യുവാനെത്തിയിരുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കെ.എം.മാണി അവസാനമായി വോട്ടു ചെയ്തത്.

The first election without K M Mani; Memories left, Politics, News, Lok Sabha, Election, Trending, Kerala

ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ.മാണിയും മരുമകള്‍ നിഷയും ഒപ്പമുണ്ടായിരുന്നു. രാവിലെ എഴോടെ കുടുംബ സഹിതം കെ.എം.മാണി വോട്ടുചെയ്യാനെത്തിയിരുന്നത് പാലായുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മറക്കാനാവാത്ത കാഴ്ചയായിരുന്നു. ഇത്തവണയും യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്ത കെ.എം.മാണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞാണ് ആശുപത്രി കിടക്കയിലേയ്ക്ക് പോയത്.

പ്രചാരണ രംഗത്തുനിന്ന് പൂര്‍ണമായും വിട്ടു നിന്നിരുന്നു. വോട്ടെടുപ്പ് ദിനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് കെ.എം മാണി വിടപറയുകയായിരുന്നു. പാലായുടെ മാണി യുഗം അതോടെ അവാസാനിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: The first election without K M Mani; Memories left, Politics, News, Lok Sabha, Election, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?