വോട്ടര്‍മാര്‍ക്ക് ഇടയില്‍ അവബോധം സൃഷ്ടിക്കാന്‍ തെരുവ് നാടകവും

കാസര്‍കോട്: (www.kasargodvartha.com 01.04.2019) ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജനങ്ങള്‍ക്കിടയില്‍ വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും എന്റെ വോട്ട് എന്റെ അവകാശം എന്ന സന്ദേശവുമായി സ്വീപ്പിന്റെ നേതൃത്വത്തില്‍ തെരുവ് നാടകം സംഘടിപ്പിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തെരുവ് നാടകത്തില്‍ രംഗശ്രീയിലെ എട്ടോളം കലാകാരികളാണ് അണിനിരക്കുന്നത്.

കന്നഡ മേഖലയില്‍ നാരായണ്‍ പെര്‍ഡാലയുടെ നേത്യത്വത്തിലാണ് തെരുവു നാടകം അവതരിപ്പിക്കുക. കാസര്‍കോട്, ഉദുമ നിയോജക മണ്ഡലത്തില്‍ നാലിനും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ അഞ്ചിനും മഞ്ചേശ്വരം മണ്ഡലത്തില്‍ ഈ മാസം എട്ടിനുമാണ് തെരുവ് നാടകം അവതരിപ്പിക്കുന്നത്. പതിനഞ്ച് മിനുട്ടാണ് തെരുവ് നാടകത്തിന്റെ ദൈര്‍ഘ്യം. ഓരോ നിയോജക മണ്ഡലത്തിലെയും മൂന്ന് പ്രധാന കേന്ദ്രങ്ങളിലായിരിക്കും തെരുവ് നാടകം അരങ്ങേറുക.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, election, Trending, Top-Headlines, Street play for awareness amongst voters
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?