രണ്ട് യുവാക്കളെ റെയില്‍ പാളത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി;രണ്ട് ദിവസം മുമ്പ് കാണാതായ സഹോദരങ്ങളാണെന്ന് സംശയം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 05/04/2019) രണ്ട് യുവാക്കളെ റെയില്‍ പാളത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.രണ്ട് ദിവസം മുമ്പ് കാണാതായ സഹോദരങ്ങളാണെന്ന് സംശയം. തൃക്കരിപ്പൂര്‍ ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രത്തിനടുത്ത റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹങ്ങള്‍ വെള്ളിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.

News, Trikaripur, Kasaragod, Kerala, Top-Headlines, Death, Brothers, Obituary,Two dead body found besides in railway track


മരിച്ച യുവാക്കള്‍ ഇളമ്പച്ചി മിനി സ്റ്റേഡിയത്തിന് സമീപത്തെ പത്രവിതരണക്കാരന്‍ വേലായുധന്റെ മക്കളായ സ്വാമിനാഥന്‍ (44), സോമന്‍(40) എന്നിവരാണെന്ന് സംശയിക്കുന്നു. റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് ചന്തേര പോലീസ് ഉറപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ചിഹ്നഭിന്നമായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Trikaripur, Kasaragod, Kerala, Top-Headlines, Death, Brothers, Obituary,Two dead body found besides in railway track


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?