കല്ലട ട്രാവല്‍സിന്റെ ക്രൂരതയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമ്പോള്‍ വര്‍ഗ്ഗീയ വികാരം ആളിക്കത്തിച്ച് സംഘ്പരിവാര്‍; ഹിന്ദുവിന്റെ ബിസിനസ് തകര്‍ക്കാനുള്ള ലക്ഷ്യമെന്ന് ആരോപണം; ശബരിമല ഹര്‍ത്താലിലെ വില്ലന്‍ പ്രതീഷ് വിശ്വനാഥ് വീണ്ടും തലപൊക്കുന്നു

തിരുവനന്തപുരം: (www.kvartha.com 23.04.2019) തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്കുള്ള ബസ് വൈകിയത് ചോദ്യം ചെയ്തതിന് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ട്രാവല്‍സിന്റെ ക്രൂരതയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമ്പോള്‍ വര്‍ഗ്ഗീയ വികാരം ആളിക്കത്തിച്ച് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍. കല്ലടയ്‌ക്കെതിരായ പൊതുജനങ്ങളുടെ പ്രതിഷേധത്തിനും സര്‍ക്കാര്‍ നടപടികള്‍ക്കുമെതിരെ വ്യാപകമായ വര്‍ഗ്ഗീയ പ്രചാരണമാണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നടക്കുന്നത്.

കല്ലടയ്ക്കെതിരായ നടപടികള്‍ ഒരു ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടരുന്ന ഹൈന്ദവ വിദ്വേഷത്തിന്റെ ഭാഗമാണെന്നുമാണ് വിവിധ ഗ്രൂപ്പുകള്‍ വഴിയുള്ള പ്രചാരണം.


'കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്ന ഏകപക്ഷീയമായ പ്രചാരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം എന്താണ് ? ജീവനക്കാര്‍ തെറ്റ് ചെയ്താല്‍ നിയമപരമായ ശിക്ഷ ഉറപ്പാക്കണം.. അതിന് സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ചില ലക്ഷ്യങ്ങള്‍ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.. ലുലുവിലെ ജീവനക്കാര്‍ മോശമായി പെരുമാറിയാല്‍ യൂസഫലിയെ ഇങ്ങനെ കാണുമോ?' ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിക്കുന്നു. നേരത്തെ ശബരിമല ഹര്‍ത്താലില്‍ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് നിയമനടപടി നേരിട്ടയാളാണ് ഇയാള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Bus, Social Network, Kallada Travels, Sang Parivar Groups Fuels Communal Emotions on Kallada Issue


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?