മതത്തിന്റെ പേരില്‍ ബി.ജെ.പിയും രാഷ്ട്രീയത്തിന്റെ പേരില്‍ സി.പി.എമ്മും ആളുകളെ കൊല്ലുന്നു: കെ.എം ഷാജി
കാസര്‍കോട് (www.evisionnews.co): മതത്തിന്റെ പേരില്‍ ബി.ജെ.പിയും രാഷ്ട്രീയത്തിന്റെ പേരില്‍ സി.പി.എമ്മും ആളുകളെ കൊന്നൊടുക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ പറഞ്ഞു. ബംഗാളിനെയും ഗുജറാത്തിനെയും സി.പി.എമ്മും ബി.ജെ.പിയും പിടിച്ചടക്കാന്‍ നോക്കിയതും ഒരേ തരത്തില്‍ ചോരപുഴ ഒഴുക്കിയാണ്. ഇരു പാര്‍ട്ടികള്‍ക്കും ചോര കൊണ്ട് മനുഷ്യരെ വേര്‍ത്തിരിച്ച ചരിത്രമാണുള്ളത്. രാജ്യത്തെ വളര്‍ന്നു വരുന്ന ഫാസിസത്തെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസ് വിജയിക്കണം. ഈ തെരഞ്ഞടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന്റ കയ്യില്‍ എന്ത് ആയുധമാണുള്ളതെന്നും കെ.എം ഷാജി ചോദിച്ചു.
കുമ്പളയില്‍ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. സക്കീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ധീന്‍, മണ്ഡലം ഭാരവാഹികളായ ടി.എ മൂസ, മഞ്ചുനാഥ ആള്‍വ, എം. അബ്ബാസ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് , വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പൂണ്ടരികാക്ഷ, മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മെരിക്കെ, അഷ്‌റഫ് കാര്‍ള, എ.കെ ആരിഫ്, അബ്ബാസ് ഓണന്ത, ഗണേഷ് ഭണ്ഡാരി, അഷ്‌റഫ് കൊടിയമ്മ, കെ. സാമികുട്ടി, ടി.എം ഷുഹൈബ്, ലക്ഷമണ പ്രഭു, നാസര്‍ മൊഗ്രാല്‍ സംസാരിച്ചു.
Powered by Info News For You

Comments
Post a Comment