അരിവാള്‍ ചുറ്റികയ്ക്ക് വോട്ടമര്‍ത്തിയപ്പോള്‍ തെളിഞ്ഞത് താമര ചിഹ്നം; തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരിലും വോട്ടിംഗ് യന്ത്രത്തിന് 'താമര'യോട് പ്രേമം

കണ്ണൂര്‍: (www.kvartha.com 23.04.2019) കണ്ണൂരില്‍ അരിവാള്‍ ചുറ്റികയ്ക്ക് വോട്ടമര്‍ത്തിയപ്പോള്‍ തെളിഞ്ഞത് താമര ചിഹ്നം. അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി അരോളിയിലെ 55ാം നമ്പര്‍ ബൂത്തിലാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്തപ്പോള്‍ വിവി പാറ്റില്‍ താമരയുടെ ലൈറ്റ് തെളിഞ്ഞത്. സിപിഎം പ്രാദേശിക നേതാവിന്റെ ഭാര്യ ഓപണ്‍ വോട്ട് ചെയ്തപ്പോഴാണ് ഗുരുതര പിഴവ് ശ്രദ്ധയില്‍പ്പെട്ടത്. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പിഴവ് പരിഹരിച്ചതിനെ തുടര്‍ന്ന് വോട്ടിങ് പുനരാരംഭിച്ചു.

നേരത്തെ തിരുവന്തപുരത്തും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം കോവളം ചൊവ്വരയിലെ 151ാം നമ്പര്‍ ബൂത്തിലാണ് കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ വിവിപാറ്റില്‍ താമര കാണിക്കുന്നതായി പരാതി ഉയര്‍ന്നത്. ഇവിടെ പുതിയ യന്ത്രം സ്ഥാപിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് പുനരാരംഭിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kannur, News, Election, Politics, Trending, EVM, Bulb on BJP Symbol Lit While Pressing CPM Symbol; Complaint Against EVM in Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?