ഒരുവോട്ട് പോലും പാഴാക്കരുത്; നിലപാടറിയിച്ച് കാന്തപുരം
കോഴിക്കോട്: (www.kvartha.com 22.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കാന്‍ കേരളം ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ നിലപാടറിയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഓരോ സംസ്ഥാനത്തും അതത് മതേതര കക്ഷിയെ തെരഞ്ഞെടുക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. 23 സംസ്ഥാനങ്ങളില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഉള്ള നാം ആരെ തെരഞ്ഞെടുക്കണമെന്ന് കൃത്യമായി തീരുമാനിച്ച് വോട്ട് ചെയ്യണമെന്നും വ്യക്തമാക്കി.
ഇക്കാര്യം സംഘടനാ ചാനലുകള്‍ വഴി പ്രവര്‍ത്തകരെ അറിയിച്ചതാണെന്നും സംഘടനയുടെ മേല്‍ഘടകം മുതല്‍ കീഴ്ഘടകം വരെയുള്ള ഘടകങ്ങളിലൂടെ മാത്രമാണ് നമ്മുടെ നിലപാട് അറിയിച്ചിട്ടുള്ളതെന്നും പറഞ്ഞ കാന്തപുരം മറ്റുള്ള പ്രചരണങ്ങളെല്ലാം വ്യാജമാണെന്നും തള്ളിക്കളയണമെന്നും കൂട്ടിച്ചേര്‍ത്തു.
മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്ന, കൃത്രിമമായി നിര്‍മിച്ച പഴയതോ പുതിയതോ ആയ പോസ്റ്ററുകള്‍, വീഡിയോകള്‍, വാര്‍ത്തകള്‍ എന്നിവയൊന്നും പ്രവര്‍ത്തകര്‍ പരിഗണിക്കേണ്ടതില്ലെന്നും കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരേ,
രാജ്യത്ത് അതിനിര്‍ണ്ണായകമായ പൊതുതിരഞ്ഞെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ചയാണല്ലോ. വോട്ടവകാശം വിനിയോഗിക്കുക എന്നത് ഒരോ പൗരരുടെയും ബാധ്യതയാണ്. വിശേഷിച്ച്, രാജ്യത്തെ മതേരത്വം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്. സുന്നി സംഘടനകളുടെ പൊതുനിലപാട് നേരത്തെ പ്രഖ്യാപിച്ചതാണ്. 23 സംസ്ഥാനങ്ങളില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഉള്ള നാം ഓരോ സംസ്ഥാനത്തും എങ്ങനെ മതേതര കക്ഷിയെ തിരഞ്ഞെടുക്കണം എന്ന് കൃത്യമായി തീരുമാനിക്കുകയും, തദടിസ്ഥാനത്തില്‍ സംഘടനാ ചാനലുകള്‍ വഴി പ്രവര്‍ത്തകരെ അറിയിച്ചതുമാണ്. സംഘടനയുടെ മേല്‍ഘടകം മുതല്‍ കീഴ്ഘടകം വരെയുള്ള ഘടകങ്ങളിലൂടെ മാത്രമാണ് നമ്മുടെ നിലപാട് അറിയിച്ചിട്ടുള്ളത്. സംഘടനാ നിലപാടുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്ന കൃത്രിമമായി നിര്‍മിച്ച പഴയതോ പുതിയതോ ആയ പോസ്റ്ററുകള്‍, വീഡിയോകള്‍, വാര്‍ത്തകള്‍ എന്നിവയൊന്നും പ്രവര്‍ത്തകര്‍ പരിഗണിക്കേണ്ടതില്ല. ഒരു വോട്ടു പോലും നമ്മുടേത് പാഴായിപ്പോകാതെ ശ്രദ്ധിക്കണം. വീട്ടിലുള്ള എല്ലാ അംഗങ്ങളും വോട്ടുചെയ്തുവെന്ന് ഉറപ്പുവരുത്തണം. തിരഞ്ഞെടുപ്പ് ദിവസം വോട്ടവകാശമുള്ളവര്‍ അത് വിനിയോഗിക്കാതെ മറ്റു കാര്യങ്ങളില്‍ വ്യവഹരിക്കരുത്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലെ എല്ലാ മദ്രസകള്‍ക്കും ചൊവാഴ്ച അവധി നല്‍കിയത് വിദൂരങ്ങളില്‍ സേവനം ചെയ്യുന്ന മദ്രസാധ്യാപകര്‍ക്ക് നാട്ടിലെത്തി വോട്ടു നിര്‍വ്വഹിക്കാനാണ്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, News, Election, Kanthapuram A.P.Aboobaker Musliyar, Voters, Kanthapuram on General election

Powered by Info News For You

Comments
Post a Comment