ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: (www.kvartha.com 13.04.2019) ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. അതേസമയം മരിച്ച ഭീകരരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വെടിയുതിര്‍ക്കലിനിടെ പരിസരത്ത് തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Two militants killed in Shopian gunfight, Srinagar, News, Politics, Trending, Terror Attack, Report, Military, National

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യന്‍ ആര്‍മിയുടെ 34 ആര്‍ ആര്‍, ഷോപ്പിയന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സംഘം എന്നിവര്‍ പ്രദേശത്ത് എത്തിയിരുന്നു. പരിശോധന നടത്തുന്ന സുരക്ഷാസേനയ്ക്ക് നേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചു.

Keywords: Two militants killed in Shopian gunfight, Srinagar, News, Politics, Trending, Terror Attack, Report, Military, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?