ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആര്‍ക്കും വോട്ടുചെയ്യാന്‍ നിര്‍ദ്ദേശമില്ല; എന്‍എസ്എസ്സിന് സമദൂര നിലപാട് തന്നെയെന്ന് സുകുമാരന്‍ നായര്‍
കോട്ടയം: (www.kvartha.com 23.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാടു തന്നെയാണെന്നും ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് എന്‍എസ്എസ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍.
ജനങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെ വോട്ടു ചെയ്യും. എന്‍എസ്എസിന് സമദൂര നിലപാടു തന്നെയാണ്. ഏതെങ്കിലും പാര്‍ട്ടിക്കോ സ്ഥാനാര്‍ഥിക്കോ വോട്ടു ചെയ്യാന്‍ എന്‍എസ്എസ് അംഗങ്ങള്‍ക്കു നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. മാധ്യമങ്ങളിലൂടെ നല്‍കിയ കുറിപ്പു മാത്രമാണ് ഇക്കാര്യത്തില്‍ ഇറക്കിയിട്ടുള്ളതെന്ന് സുകുമാരന്‍ നായര്‍ വിശദീകരിച്ചു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടു വ്യക്തമാക്കിയിട്ടുള്ളതാണ്. വിശ്വാസം സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണ് സംഘടന. വിശ്വാസികള്‍ ഉള്ള എല്ലായിടത്തും ഈ നിലപാടു വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kottayam, News, Election, Politics, Trending, NSS, No Suggestions for Members to Vote; Says Sukumaran Nair

Powered by Info News For You

Comments
Post a Comment