വിവാഹശേഷം പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കേണ്ടതില്ലെന്ന് നരേന്ദ്ര മോദി

ന്യൂ ഡല്‍ഹി:(www.kvartha.com 10/04/2019)വിവാഹ ശേഷം വിദേശത്തേക്ക് പോകുന്ന സ്ത്രീകള്‍ക്ക് പാസ്‌പോര്‍ട്ടിലെ പേര് മാറ്റണമെന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരുന്നു എന്നാല്‍ എനി അത് വേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സ്ത്രീകള്‍ വിവാഹത്തിന് ശേഷം പാസ്‌പോര്‍ട്ടില്‍ സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് കൂടി ചേര്‍ക്കണമെന്നതായിരുന്നു നേരത്തെ ഉണ്ടായ നിയമം.

വിവാഹശേഷം വിദേശത്തേയ്ക്ക് പോകുന്ന സ്ത്രികള്‍ക്ക് പാസ്‌പോര്‍ട്ടിലെ പേര് എനി മാറ്റേണ്ടി വരില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇന്ത്യന്‍ മര്‍ച്ചന്റ് ചേംബേഴ്‌സ് വനിതാ വിഭാഗത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യ്തു സംസാരിക്കുമ്പോഴണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ച്ചയില്‍ നിന്നും 26 ആഴ്ചയാക്കി വര്‍ധിപ്പിച്ചതും പ്രസവ സൗകര്യാര്‍ത്ഥം ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ട സ്ത്രീകളുടെ ട്രാന്‍സ്ഫര്‍ നടപ്പിലാക്കിയതും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ വനിതാ വികസന പദ്ധതികളെക്കുറിച്ചും കോണ്‍ഫറന്‍സില്‍ അദ്ദേഹം വിശദീകരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, New Delhi, National, Narendra Modi, Woman, Visa, Travelling, Video conferns, women development programmes, women empowerment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?