സ്വകാര്യ ദീര്‍ഘദൂര ബസുകള്‍ക്കെതിരായ നടപടി; പ്രതിഷേധവുമായി ബസുടമകള്‍; കോഴിക്കോട് അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു

കോഴിക്കോട്: (www.kvartha.com 26.04.2019) കല്ലട ബസില്‍ യാത്രക്കാര്‍ ജീവനക്കാരുടെ ക്രൂര മര്‍ദ്ദനത്തിനിരായ സംഭവത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്വകാര്യ ദീര്‍ഘദൂര ബസുകളില്‍ പരിശോധന ശക്തമാക്കുന്നതിനിടെ കോഴിക്കോട് നിന്നുളള അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ ബസ്സുടമകളുടെ തീരുമാനം. കേരള ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്‌സാണ് കോഴിക്കോട് നിന്നുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്.

ഞായറാഴ്ച മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. സ്വകാര്യ ദീര്‍ഘദൂര ബസ്സ് സര്‍വീസുകളുടെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള കുതിപ്പ് തടയാന്‍ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തുന്ന പരിശോധനയില്‍ പ്രതിഷേധിച്ചാണ് ബസ്സുടമകളുടെ നടപടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, News, bus, Protest, Trending, Operation Night Riders; Bus Operators to Stop Long Route Services from Kozhikode. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?