ഉറിയും പുല്‍വാമയും മറന്ന് നരേന്ദ്ര മോദി; അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ വന്‍ ഭീകരാക്രമണങ്ങള്‍ നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി

ബംഗളുരു: (www.kdvartha.com 14.04.2019) തന്റെ അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് ഇന്ത്യയില്‍ വന്‍ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച്ച ബംഗളൂരുവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദിയുടെ പ്രസ്താവന. ഉറി, പുല്‍വാമ ഭീകരാക്രമണങ്ങള്‍ മറന്നുകൊണ്ടാണ് മോദിയുടെ വീരവാദം.

കോണ്‍ഗ്രസ് ഭാരതം ഭരിച്ച കാലത്ത് ജനങ്ങള്‍ ഭീകരാക്രമണ ഭീതിയോടെയാണ് ജീവിച്ചത്. എന്നാല്‍ തന്റെ ഭരണകാലത്ത് ഇന്ത്യയില്‍ വന്‍ ഭീകരാക്രമണങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്ന് മോദി പറഞ്ഞു.

മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2016ല്‍ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേരെയും ഈ വര്‍ഷം ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെയും ആക്രമണങ്ങളുണ്ടായിരുന്നു.  പുല്‍വാമ ആക്രമണത്തില്‍ മാത്രം 44 പേര്‍ കൊല്ലപ്പെട്ടിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Bangalore, Narendra Modi, Prime Minister, Election, Trending, Attack, India Doesn't Witnessed Any Major Terror Attack During my Reign; Says Modi. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?