അയ്യനെ തൊഴുത് വണങ്ങി എന്‍ ഡി എ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 01.04.2019) കാസര്‍കോട് ലോക്‌സഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ അയ്യപ്പദര്‍ശനം നടത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ കാസര്‍കോട് നുള്ളിപ്പാടിയിലെ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സ്ഥാനാര്‍ത്ഥി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിദ്യാനഗറില്‍ എത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തകരുടെ ആവേശോജ്വലമായ മുദ്രാവാക്യങ്ങളുടെയും നാസിക് ബാന്റിന്റേയും അകമ്പടിയോടെയാണ് കലക്ട്രേട്രേറ്റില്‍ എത്തിയത്.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള, ബി ജെ പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, വൈസ് പ്രസിഡന്റ് പ്രമീള സി നായക്, സംസ്ഥാന സമിതി അംഗങ്ങളായ പി. സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, ബി ജെ പി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍, ദേശീയ സമിതി അംഗം എം സഞ്ജീവ ഷെട്ടി, ബി ജെ ഡി എസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, പി രമേഷ്, ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സത്യശങ്കര ഭട്ട്, എം പി രാമപ്പ മഞ്ചേശ്വര, അഡ്വ സദാനന്ദ റൈ, എം. ജനനി, സവിത ടീച്ചര്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ തണ്ണോട്ട്, ബി ജെ പി ജില്ലാ സെക്രട്ടറിമാരായ വി കുഞ്ഞികണ്ണന്‍ ബളാല്‍, കെ ശോഭന, എം ബാലരാജ്, എന്‍ സതീഷ്, ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം സരോജ ആര്‍ ബളാല്‍, കൊവ്വല്‍ ദാമോദരന്‍, ബി ജെ പി എസ് സി / എസ് ടി മോര്‍ച്ചാ സ്ംസ്ഥാന സെക്രട്ടറി എ കെ കയ്യാര്‍, മഹിള മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി പുഷ്പ്പാ അമേകള ഗോപാല്‍ ചെട്ടിയാര്‍ അരിബൈലു, ബി ജെ പി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാട, കഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് മധു എന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കലക്ടര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, election, NDA Candidate Raveesha Thanthri Kundar Nomination submitted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?