കല്ലട സുരേഷ് വ്യാഴാഴ്ച്ചയും ചോദ്യം ചെയ്യലിന് ഹാജരാകില്ല; ആരോഗ്യപ്രശ്‌നങ്ങളെന്ന് വിശദീകരണം; ചികിത്സ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദ്ദേശം

തിരുവനന്തപുരം: (www.kvartha.com 25.04.2019) കല്ലട ബസില്‍ യാത്രക്കാര്‍ ജീവനക്കാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ ബസ് ഉടമ കല്ലട സുരേഷ് വ്യാഴാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യപ്രശ്‌നമുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും കല്ലട സുരേഷ് പൊലീസിനെ അറിയിച്ചു.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് കല്ലട സുരേഷ് പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന്, സുരേഷിനോട് ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.


മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, കേസന്വേണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഏറ്റെടുത്തതിനാല്‍ അദ്ദേഹത്തിന് മുന്നില്‍ ഹാജരാകാനായിരുന്നു സാധ്യത.

മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടയ്ക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് എത്തിയില്ല. വ്യാഴാഴ്ച്ചയും ഹാജരായില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടികളിലേക്ക് നീങ്ങാനായിരുന്നു പൊലീസിന്റെ ആലോചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Bus, Police, Trending, Kallada, Kallada Suresh will not Report for Inquiry


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?