അന്ത്യനിമിഷത്തിലും കൈ മുറുകെപ്പിടിച്ചു കുട്ടിയമ്മ
കോട്ടയം: (www.kasargodvartha.com 09.04.2019) കെ എം മാണി എന്ന അതികായനായ രാഷ്ട്രീയക്കാരനപ്പുറം അയാള്‍ക്കെല്ലാം കുട്ടിയമ്മയും പാലാ മണ്ഡലവുമായിരുന്നു. എല്ലാം എന്റെ പാലയ്ക്ക് എന്ന് കൗതുകവും ആരാധനയും ഒളിപ്പിച്ചു വിമര്‍ശകര്‍ തന്നെ പലകുറി പറഞ്ഞിട്ടുണ്ട്. അവസാനനിമിഷം കുട്ടിയമ്മയുടെ കൈ മുറുകെപ്പിടിച്ചു തന്നെയാണ് അദ്ദേഹം വിടവാങ്ങിയതും.
കൈ ചേര്‍ത്തുപിടിച്ച് കുട്ടിയമ്മ ആ കിടക്കയ്ക്ക് സമീപം ഉണ്ടായിരുന്നു. മരണവിവരം പുറത്തുവിട്ട ഡോക്ടര്‍മാര്‍ തന്നെയാണ് ഈ അവസാനനിമിഷത്തെ പറ്റിയും വെളിപ്പെടുത്തിയത്. 60 വര്‍ഷത്തിലേറെയായി കെ എം മാണി എന്ന മനുഷ്യന്റെ നിഴലായി കുട്ടിയമ്മയുണ്ട്.
'എന്റെ രാഷ്ട്രീയത്തിലെ ഉയര്‍ച്ചയ്ക്കു കുട്ടിയമ്മയാണ് കാരണം. ഞാന്‍ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണു നോക്കിയത്. അത്തരം ടെന്‍ഷന്‍ ഇല്ലാതെ പൊതുരംഗത്തു നില്‍ക്കാന്‍ പറ്റി. അതില്‍ കൂടുതല്‍ ഭാഗ്യം എന്തുവേണം.' വിവാഹത്തിന്റെ 60ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നിറഞ്ഞ ചിരിയോടെ മാണി പറഞ്ഞ വാക്കുകളായിരുന്നു ഇത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, news, Kerala, K.M. Mani, Kuttiyamma, Kuttiyamma with KM Mani at last moment

Powered by Info News For You

Comments
Post a Comment