ആദിവാസികള്‍ കിടപ്പാടത്തിനായി കൈയേറിയ തൊവരിമലയുടെ ചരിത്ര പ്രാധാന്യം അറിയാം!
കല്‍പ്പറ്റ: (www.kvartha.com 23.04.2019) സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നെന്മേനി പഞ്ചായത്തിലാണ് എടക്കല്‍ ഗുഹയില്‍ നിന്നും വെറും നാലു കി.മിറ്റര്‍ മാത്രം അകലത്തുള്ള തൊവരിമല ഭൂമി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പു പോലും വയനാടന്‍ ആദിമ ഗോത്ര ജനത അധിവസിച്ചിരുന്ന ഭൂമിയായിരുന്നു തൊവരിമലയെന്ന് തെളിവുകള്‍ നിരത്തി ചരിത്ര ഗവേഷകര്‍ വിലയിരുത്തുന്നു. തൊവരിമലയില്‍ അങ്ങിങ്ങായി കാണുന്ന കൂറ്റന്‍ പാറകളില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ആലേഖനം ചെയ്യപ്പെട്ടെതന്ന് കരുതുന്ന ശിലാ ചിത്രങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നു.
എടക്കല്‍ ഗുഹാ ചിത്രങ്ങളോളം തന്നെ പഴക്കമുള്ളതും അവയോട് അടുത്ത സാദൃശ്യം പുലര്‍ത്തുന്നതുമായ ശിലാ ചിത്രങ്ങളാണ് ഇവ. പാറകളില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള മാന്ത്രിക ചതുരങ്ങളും ചിഹ്നങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകളായി ഇവിടെ നിലകൊള്ളുന്നു. അന്നത്തെ ഈ വനമേഖലയാകെ കോട്ടയം രാജ വംശത്തിന്റെ പിടിയിലാവുകയും കൊളോണിയല്‍ ശക്തികളുടെ ആഗമനത്തോടെ പഴശ്ശി കലാപത്തിന് ശേഷം തദ്ദേശീയരായ ആദിവാസി ജനവിഭാഗങ്ങളെ തുരത്തി തോട്ടങ്ങള്‍ വിദേശതോട്ടം കമ്പനികള്‍ ഏറ്റെടുക്കുകയും ചെയ്തു.
തൊവരിമല എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഈ ഭൂമി കമ്പനി വിറക് തോട്ടമായി മാറ്റിനിര്‍ത്തിയതായിരുന്നു. 1970ല്‍ അച്ചുതമേനോന്‍ സര്‍ക്കാരാണ് തൊവരിമലയിലെ ഈ ഭൂമി ഉള്‍പ്പെടെ മിച്ചഭൂമിയായി പ്രഖ്യാപിച്ചുകൊണ്ട് വയനാട് ജില്ലയില്‍ മാത്രമായി 5000 ഏക്കറോളം ഭൂമി എറ്റെടുക്കുന്നത്. ഇങ്ങനെ ബത്തേരി , വൈത്തിരി താലൂക്കുകളിലായി സര്‍ക്കാര്‍ ഏറ്റെടുത്ത ആയിരക്കണക്കിന് ഏക്കര്‍ വരുന്ന മിച്ചഭൂമിയില്‍ ഒരു സെന്റ് ഭൂമി പോലും വിതരണം ചെയ്യാന്‍ ഒരു സര്‍ക്കാറും ഇതേ വരെ തയ്യാറായില്ല.
സര്‍ക്കാര്‍ ഈ ഭൂമി കസ്റ്റോഡിയനായി വനംവകുപ്പിനെ ഏല്പിച്ചെങ്കിലും വെസ്റ്റ് ചെയ്ത ഭൂമിയുടെ 50 ശതമാനം ആദിവാസികള്‍ക്കും 30 ശതമാനം ഇതര ഭൂരഹിത വിഭാഗങ്ങള്‍ക്കും 20 ശതമാനം ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കും വെസ്റ്റഡ് ഫോറസ്റ്റ് ആക്ട് അനുസരിച്ചും സര്‍ക്കാര്‍ തിരിച്ചുപിടിച്ച മിച്ചഭൂമി എന്ന നിലക്കും പതിച്ചു നല്‍കാമെന്നിരിക്കെ, ജില്ലയിലെ 17% ത്തോളം വരുന്ന ആദിവാസി ജനത കടുത്ത ഭൂരാഹിത്യത്തെ അഭിമുഖീകരിക്കുകയും ഈ വയനാടന്‍ അടിസ്ഥാന കാര്‍ഷിക ജനവിഭാഗങ്ങള്‍ കോളനികളില്‍ ദുരിതജീവിതം തള്ളിനീക്കുകയും ചെയ്യുമ്പോള്‍ പോലും ഭൂവിതരണത്തിന് സര്‍ക്കാര്‍ ഇത് വരെയായിട്ടും തയ്യാറായില്ല.
സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച് കഴിഞ്ഞ അരനൂറ്റാണ്ടായി കൈവശം വെച്ച് കൊണ്ടിരിക്കുന്ന ഈ ഭൂമി വീണ്ടും ഹാരിസണ്‍ കമ്പനിക്ക് തന്നെ വിട്ടു കൊടുക്കാനുള്ള ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരിക്കയാണ് പിണറായി സര്‍ക്കാറും ഹാരിസണ്‍ മാനേജ്മെന്റും. ലാന്റ് ട്രൈബ്യൂണല്‍ ഇതിന് കൂട്ട് നില്‍ക്കുകയാണ്. ഈ ഭൂമി അന്ന് ഏറ്റെടുത്തത് മുതല്‍ കോടതിയില്‍ പോയ ഹാരിസണ്‍ മാനേജ്മെന്റിനെതിരെ പല കേസുകളിലും വാദിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നാണ് സര്‍ക്കാര്‍ തന്നെ നിയോഗിച്ച നിരവധി കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും വെളിപ്പെടുന്നത്.
ഹാരിസണ്‍ കേരളത്തിലെ ഏഴു ജില്ലകളിലായി ഒരു ലക്ഷത്തില്‍പരം ഏക്കര്‍ ഭൂമി കൈവശം വെച്ചു കൊണ്ടിരിക്കുന്നത് വ്യാജരേഖകളുടെ പിന്‍ബലത്തിലാണ്. 'നിയമപരമായും ഭരണഘടനാപരമായും ഒരു സെന്റ് ഭൂമി പോലും കൈവശം വെക്കാന്‍ അവകാശമില്ലാത്ത ആറ് കമ്പനികള്‍ അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമിയാണ് നിയമവിരുദ്ധമായി കൈവശം വെച്ചു കൊണ്ടിരിക്കുന്നത്. മാറി മാറി വന്ന ഒരു സര്‍ക്കാറും നിയമനിര്‍മ്മാണം നടത്തിക്കൊണ്ട് 1947ലെ ഗവ. ഓഫ് ഇന്ത്യാ ആക്ട് പ്രകാരം കേരള സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കേണ്ട ഈ ഭൂമി തിരിച്ച് പിടിക്കാന്‍ തയാറാവുന്നില്ല.
മണ്ണിന്റെ മക്കളായ ദളിത്-ആദിവാസി ജനവിഭാങ്ങള്‍ ദരിദ്ര- ഭൂരഹിത കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, തോട്ടം തൊഴിലാളി വിഭാഗങ്ങള്‍ തുടങ്ങിയ എല്ലാ അടിസ്ഥാന കര്‍ഷക വിഭാഗങ്ങളും മരിച്ചാല്‍ ശവമടക്കാന്‍ ആറടി മണ്ണ് പോലുമില്ലാതെ പട്ടികജാതി - പട്ടികവര്‍ഗ കോളനികളിലും പുറമ്പോക്കുകളിലും പാടികളിലും ചേരികളിലും മൃഗസമാനമായ ജീവിതം നയിക്കുമ്പോഴാണ് സര്‍ക്കാര്‍ കുത്തകകള്‍ നിയമ വിരുദ്ധമായി കയ്യടക്കിയ ഭൂമി സംരക്ഷിക്കാന്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: The History of Thovarimala, Land Issue, Criticism, Controversy, Lifestyle & Fashion, Kerala, News.

Powered by Info News For You

Comments
Post a Comment