പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന് ചെടിച്ചട്ടിയില്‍ കുഴിച്ച് മൂടി; യുവതി അറസ്റ്റില്‍
കരോള്‍ട്ടണ്‍: (www.kvartha.com 20.04.2019) ചോരക്കുഞ്ഞിനെ കൊലപ്പെടുത്തി ചെടിച്ചട്ടിയില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. അമേരിക്കയിലെ കരോള്‍ട്ടണ്‍ എന്ന സ്ഥലത്താണ് ക്രൂരമായ സംഭവം. ജാസ്മിന്‍ ലോപസാണ്(18) പോലീസ് പിടിയിലായത്. മാര്‍ച്ച് മൂന്നിനാണ് സംഭവം നടന്നത്. ജാസ്മിന്‍ അറസ്റ്റിലായത് ഏപ്രില്‍ 16നാണ്.
പ്രസവിച്ച ഉടനെ കുഞ്ഞിന്റെ മുഖത്ത് തുണി ഉപയോഗിച്ച് അമര്‍ത്തി മരണം ഉറപ്പാക്കിയതിന് ശേഷം കുഞ്ഞിനെ ബാഗിലാക്കി കൂട്ടുകാരിയുടെ വീട്ടിലെത്തി. കുഞ്ഞ് മരിച്ചുവെന്ന് വീണ്ടും ഉറപ്പാക്കിയ ശേഷം ഇരുവരും ചേര്‍ന്ന് വലിയൊരു ചെടിച്ചട്ടി വാങ്ങി അതിനുള്ളില്‍ കുട്ടിയെ കിടത്തി മണ്ണിട്ടുമൂടുകയും തുടര്‍ന്ന് അടുത്തദിവസം പെറി സെമിത്തേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൂടെ താമസിക്കുന്നവര്‍ പോലും അറിയാതെയാണ് സ്വന്തം കിടപ്പുമുറിയിലാണ് ഇവര്‍ കുഞ്ഞിനെ പ്രസവിച്ചത്.
ജാസ്മിന്‍ ആദ്യം പോലീസിന് മൊഴി നല്‍കിയത് ജനിക്കുമ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നെന്നാണ്. തുര്‍ന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ വ്യക്തമായത്. പസവിച്ച ഉടനെ കാമറയില്‍ കുഞ്ഞിന്റെ മുഖം പതിഞ്ഞിരുന്നു. അതില്‍ നിന്ന ദൃശ്യങ്ങളില്‍ നിന്ന് കുഞ്ഞിന് ജീവനുണ്ടായിരുന്നെന്ന് പോലീസിന് മനസ്സിലായതോടെ ജാസ്മിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mom charged with capital murder after baby found dead in cemetery flower pot, America, News, World, Murder, Child, Mother, Arrest, Police, CCTV.

Powered by Info News For You

Comments
Post a Comment