വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ എന്‍ഡിഎ ഇറക്കുന്നത് ബിഡിജെഎസ് ചീട്ട്; തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: (www.kvartha.com 01.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജിജെഎസിന് നല്‍കിയ സീറ്റില്‍ ബിഡിജെഎസിന്റെ ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. ഇതുസംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപനം നടത്തി. തിങ്കളാഴ്ച 2.30 മണിയോടെയാണ് വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
ഊര്‍ജസ്വലനായ യുവനേതാവാണ് തുഷാര്‍ എന്ന് അമിത് ഷാ പറഞ്ഞു. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചോദിച്ചപ്പോള്‍, അന്തിമ തീരുമാനമെടുക്കേണ്ടത് അമിത് ഷാ ആണെന്ന് കഴിഞ്ഞ ദിവസം തുഷാര്‍ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ യുഡിഫ് സ്ഥാനാര്‍ത്ഥി. ഇടതുപക്ഷത്ത് സിപിഐയുടെ വി പി സുനീര്‍ ജനവിധി തേടും.
Keywords: Kerala, New Delhi, News, National, Wayanad, Lok Sabha, Election, Trending, NDA, BDJS, Rahul Gandhi, Thushar Vellappalli as NDA Candidate in Wayanad
ഊര്‍ജസ്വലനായ യുവനേതാവാണ് തുഷാര്‍ എന്ന് അമിത് ഷാ പറഞ്ഞു. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചോദിച്ചപ്പോള്‍, അന്തിമ തീരുമാനമെടുക്കേണ്ടത് അമിത് ഷാ ആണെന്ന് കഴിഞ്ഞ ദിവസം തുഷാര്‍ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ യുഡിഫ് സ്ഥാനാര്‍ത്ഥി. ഇടതുപക്ഷത്ത് സിപിഐയുടെ വി പി സുനീര്‍ ജനവിധി തേടും.
Powered by Info News For You

Comments
Post a Comment