ബദിയടുക്കയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം മുസ്ലിം ലീഗില്‍ ചേര്‍ന്നു


ബദിയടുക്ക (www.evisionnews.co): സിപിഐഎം ബദിയടുക്ക ലോക്കല്‍ കമ്മിറ്റിയംഗവും മൂക്കംപാറ ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബിഎസ് ഇബ്രാഹിം പാര്‍ട്ടിവിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്നു. സിപിഐഎം മേല്‍ഘടകങ്ങളുടെയും നേതാക്കളുടെയും ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നും മുസ്ലിം ലീഗിന്റെ സേവന രാഷ്ട്രീയം മാതൃകാപരമാണെന്നും മറ്റു രാഷട്രീയ പാര്‍ട്ടികള്‍ അത് മാതൃകയാക്കണമെന്നും ഇബ്രാഹിം പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഷാളണിയിച്ച് സ്വീകരിച്ചു. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട്, കോണ്‍ഗ്രസ് ബദിയടുക്ക മണ്ഡലം പ്രസിഡന്റ് ബി രാമപാട്ടാളി, മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബദ്‌റുദ്ദീന്‍ താസിം, ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജീവന്‍ തോമസ്, മൊയ്തു ഗോളിയടി സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?