യുവതിയെ ഉറക്കത്തിനിടെ പീഡിപ്പിച്ച കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരന്‍

ലണ്ടന്‍: (www.kvartha.com 13.04.2019) യുവതിയെ ഉറക്കത്തിനിടെ പീഡിപ്പിച്ച കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് തെളിഞ്ഞു. ഇംഗ്ലണ്ടിലെ വോസ്റ്റഷെയര്‍ താരമായിരുന്ന അലക്സ് ഹെപ്ബ്ബേണി (23)ന് എതിരെയുള്ള കേസാണ് രണ്ടു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 2017 ഏപ്രിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

അലക്സിന്റെ സഹതാരമായിരുന്ന ജോ ക്ലാര്‍ക്കിനൊപ്പം പരസ്പര സമ്മതത്തോടെ പരാതിക്കാരിയായ യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതിനു ശേഷം ഉറങ്ങുകയായിരുന്ന യുവതിയെ അലകസ് പീഡിപ്പിച്ചു എന്നാണ് കേസ്. ഉറക്കത്തില്‍ തന്റെ ഒപ്പം ക്ലാര്‍ക്കാണ് ഉള്ളതെന്നായിരുന്നു യുവതി കരുതിയിരുന്നത്.

Australian Cricketer Found Guilty of molesting a Sleeping Woman, London, News, Molestation, Crime, Criminal Case, Cricket, Sports, Court, World

എന്നാല്‍ ഒസ്ട്രേലിയന്‍ ഭാഷ കേട്ടപ്പോഴാണ് ക്ലാര്‍ക്കല്ല തന്റെ കൂടെയുളളതെന്ന് യുവതിക്ക് മനസിലായത്. എന്നാല്‍ യുവതിയുമായി പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു അലക്സ് കോടതിയില്‍ പറഞ്ഞത്. അലക്സിന്റെ വാദം കോടതി തളളി കളഞ്ഞിരുന്നു.

സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കൗണ്ടി താരങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായും വിചാരണയ്ക്കിടെ കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Australian Cricketer Found Guilty of molesting a Sleeping Woman, London, News, Molestation, Crime, Criminal Case, Cricket, Sports, Court, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?