ഭൂരിപക്ഷം ലക്ഷം കടത്താന്‍ സതീഷ്ചന്ദ്രന്‍; പിടിച്ചെടുക്കാന്‍ ഉണ്ണിത്താന്‍; അട്ടിമറി പ്രതീക്ഷയില്‍ തന്ത്രി
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.04.2019) 2004ലെ കന്നിയങ്കത്തില്‍ പി കരുണാകരന്‍ നേടിയ 1,08,256 വോട്ടിന്റെ ഭൂരിപക്ഷത്തോടൊപ്പം എത്താനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്റെ ലക്ഷ്യം. എന്നാല്‍ ഐ രാമറായിയുടെ പാരമ്പര്യം നിലനിര്‍ത്തി മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റേത്. എന്നാല്‍ ഇവരുടെ രണ്ടുപേരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കി അട്ടിമറി വിജയം നേടുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന്റെത്.
മറ്റു രണ്ട് സ്ഥാനാര്‍ത്ഥികളേക്കാള്‍ ഏറെ മുന്നേ പ്രചരണ രംഗത്ത് ശക്തമായ സാന്നിധ്യമായ സതീഷ്ചന്ദ്രന്‍ മൂന്നാംഘട്ട പര്യടനത്തിലാണിപ്പോള്‍. കൊലപാതക രാഷ്ട്രീയമാണ് ഇടതുമുന്നണി നേരിടുന്ന ഏറ്റവും വലിയ ആരോപണമെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കല്യാശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, ഹൊസ്ദുര്‍ഗ് എന്നീ അസംബ്ലി മണ്ഡലങ്ങളിലെ വോട്ടുകള്‍ കൊണ്ട് തന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാമെന്ന് സതീഷ്ചന്ദ്രന്‍ കണക്കുകൂട്ടുന്നു. ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ഇടതുമുന്നണിക്ക് മുന്നിലില്ല.
എന്നാല്‍ ഈ ലക്ഷ്യപ്രാപ്തിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. 2004ല്‍ വന്‍ ഭൂരിപക്ഷം നേടിയെങ്കിലും പിന്നീടിങ്ങോട്ടുള്ള കണക്കുകള്‍ ഇടതുമുന്നണിക്ക് അത്ര ആശ്വാസ്യമല്ല. 2009ല്‍ രണ്ടാംവട്ട മത്സരത്തില്‍ പി കരുണാകരന്റെ ഭൂരിപക്ഷം 64,427 ആയി കുറഞ്ഞപ്പോള്‍ കഴിഞ്ഞ തവണ ടി സിദ്ദിഖിനോട് 6921 വോട്ടുകള്‍ക്ക് കഷ്ടിച്ച് രക്ഷപ്പെടുകയാണ് ചെയ്തത്. ഇതൊരു വലിയ പ്രതിസന്ധിയായി ഇടതുമുന്നണിക്ക് മുന്നിലുണ്ട്. എന്നാല്‍ സിപിഎം എണ്ണയിട്ട യന്ത്രം പോലെ ഊര്‍ജ്ജിതമായ വോട്ടുപിടുത്തത്തിലാണുള്ളത്.
തര്‍ക്കത്തിനും വിവാദങ്ങള്‍ക്കും ഒടുവില്‍ ഏറെ വൈകിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എത്തിയതോടെ യുഡിഎഫിലെ ഭിന്നതകള്‍ ഏതാണ്ട് പരിഹരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നാടിളക്കിയുള്ള പ്രചരണമാണ് ഉണ്ണിത്താന്റേത്. കോണ്‍ഗ്രസിനൊപ്പം മുസ്ലിംലീഗും പ്രചരണങ്ങളില്‍ മുന്‍നിരയിലുള്ളത് യുഡിഎഫിന് ആശ്വാസം പകരുന്നുണ്ട്. പെരിയ ഇരട്ടക്കൊല തന്നെയാണ് യുഡിഎഫിന്റെ പ്രധാന പ്രചരണ ആയുധം. വയനാട്ടിലും പെരിയയിലും രാഹുല്‍ഗാന്ധി എത്തിയത് യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലും വന്‍ ആവേശമാണുണ്ടാക്കിയിട്ടുള്ളത്.
മുതിര്‍ന്ന നേതാക്കളൊക്കെ ഉണ്ണിത്താനുവേണ്ടി പ്രചരണത്തിനെത്തുന്നുണ്ട്. ഏറ്റവും ഒടുവില്‍ പ്രിയങ്ക ഗാന്ധിയെ കൂടി പര്യടനത്തിന് എത്തിക്കാനുള്ള നീക്കത്തിലാണ് ഡിസിസി നേതൃത്വം. ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നും ഇടതുമുന്നണിയെ മൂന്നാംവട്ട മത്സരത്തില്‍ ഭൂരിപക്ഷം 6921ലേക്ക് കൂപ്പുകുത്തിക്കാനായതാണ് യുഡിഎഫ് വിജയത്തില്‍ ആത്മവിശ്വാസം കൊള്ളുന്നത്. അതുകൊണ്ടു തന്നെ സ്ത്രീ വോട്ടുകളിലൂടെ ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാമെന്ന് യുഡിഎഫ് കരുതുന്നു.
ഓരോ തെരഞ്ഞെടുപ്പിലും വോട്ടിന്റെ എണ്ണത്തില്‍ ഉണ്ടാക്കിയ വര്‍ധനവാണ് എന്‍ഡിഎയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. 2004ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ വി ബാലകൃഷ്ണഷെട്ടി 1,08,256 വോട്ട് നേടിയപ്പോള്‍ 2009ല്‍ കെ സുരേന്ദ്രന്‍ 125,482, 2014ല്‍ 172886 വോട്ടിന്റെ വര്‍ധനവുണ്ടാക്കി.
ഇക്കുറി സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമെന്നാണ് എന്‍ഡിഎയും ബിജെപിയും കണക്കുകൂട്ടുന്നത്. മോദി ഇഫക്ട് തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. രവീശതന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ കന്നഡ ന്യൂനപക്ഷ വോട്ടുകള്‍ക്കൊപ്പം ഹൈന്ദവ വോട്ടുകള്‍ കൂടി ഏകോപിപ്പിക്കാന്‍ കഴിയുന്നതോടെ മണ്ഡലത്തില്‍ അട്ടിമറി നടത്താമെന്നും എന്‍ഡിഎ കരുതുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod candidates election campaign continues, Kasaragod, News, K.P. Satheesh-Chandran, Election, Top-Headlines, Trending, LDF, UDF, BJP, Ravish Thandri Kundar,

Powered by Info News For You

Comments
Post a Comment