ഗുജറാത്ത് കലാപത്തിലെ പ്രതിക്ക് ബിജെപി വക ലോക്‌സഭാ ടിക്കറ്റ്

ഗുജറാത്ത്: (www.kvartha.com 03/04/2019) ഗുജറാത്ത് കലാപകേസിലെ പ്രതിക്ക് ബിജെപി വക ലോക്‌സഭാ ടിക്കറ്റ്. 2002 ഗുജറാത്ത് കലാപത്തില്‍ പ്രതിയായ മിതേഷ് പട്ടേലാണ് ആനന്ദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി ഭരത് സോളങ്കിക്കെതിരെയാണ് മിതേഷ് മത്സരിക്കുന്നത്.

മിതേഷിന്റെ നാമനിര്‍ദ്ദേശ പത്രികയിലാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2002ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് 2010ല്‍ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സര്‍ക്കാര്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കലാപം സൃഷ്ടിക്കല്‍, കൊള്ള എന്നിവയുള്‍പ്പടെ നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Gujarat, Gujrath Riot, Accused, Election, BJP, Politics, Trending, Candidate, BJP Anand Lok Sabha seat candidate accused in post-Godhra riots


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?