ചാനല്‍ സര്‍വേ ഫലങ്ങള്‍ കാറ്റില്‍ പറത്തി കൊല്ലത്ത് കെ എന്‍ ബാലഗോപാല്‍ ജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊല്ലം: (www.kvartha.com 19.04.2019) ചാനല്‍ സര്‍വേ ഫലങ്ങള്‍ കാറ്റില്‍ പറത്തി കൊല്ലത്ത് കെ എന്‍ ബാലഗോപാല്‍ ജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇത്തവണ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തെ വ്യത്യസ്തമാക്കുന്നത് മികച്ച പാര്‍ലമെന്റേറിയനുള്ള സംസത് രത്‌ന പുരസ്‌കാര ജേതാക്കളായ രണ്ടുപേര്‍ തമ്മിലുള്ള മത്സരം എന്ന നിലയ്ക്കാണ്. യുഡിഎഫിലെ സിറ്റിംഗ് എംപി കൂടിയായ എന്‍ കെ പ്രേമചന്ദ്രനെ നേരിടാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ രാജ്യസഭ അംഗവുമായ കെ എന്‍ ബാലഗോപാലിനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുപ്പത്തിയേഴായിരത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം നേടിയ എന്‍ കെ പ്രേമചന്ദ്രന്‍ തന്നെയാകും ഇത്തവണയും വിജയിക്കുക എന്നായിരുന്നു പൊതുവേയുള്ള വിശ്വാസം. എന്നാല്‍ ആ വിശ്വാസങ്ങളെയും വിവിധ ചാനലുകള്‍ നടത്തിയ സര്‍വേകളേയുമൊക്കെ തള്ളിക്കളയാവുന്ന തരത്തിലുള്ള ഒരു റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്നത്.

Intelligence report says KN Bala Gopal will win in Kollam, News, Politics, Trending, Lok Sabha, Election, LDF, UDF, Winner, Kerala

കൊല്ലം മണ്ഡലത്തില്‍ ഏകദേശം പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍ വിജയിക്കുമെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. സിറ്റിംഗ് എംപിയായ എന്‍ കെ പ്രേമചന്ദ്രന്‍ ഏകദേശം മുപ്പത്തിയേഴായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍ പതിനായിരത്തിലധികം വിജയിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

സിറ്റിംഗ് എം എല്‍എ എം നൗഷാദിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനത്തിലൂടെ ഏകദേശം മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം കെ എന്‍ ബാലഗോപാല്‍ നേടുമെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഏകദേശം 12000ത്തില്‍ അധികം വോട്ടുകള്‍ ഭൂരിപക്ഷം എല്‍ഡിഎഫ് നേടുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെ എന്‍ കെ പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തുമ്പോള്‍ കുണ്ടറ നിയോജകമണ്ഡലത്തില്‍ നിന്നും ഏകദേശം ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ആണ് പ്രേമചന്ദ്രന് ലഭിച്ചത്. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാകും എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം നാലായിരത്തിനും അയ്യായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷം കെ എന്‍ ബാലഗോപാലിന് ഇത്തവണ ലഭിക്കുമെന്നാണ് കുണ്ടറ നിയോജകമണ്ഡലത്തിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആര്‍എസ്പിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ചവറയില്‍ കഴിഞ്ഞതവണ 25000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ആണ് ചവറ നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്നും പ്രേമചന്ദ്രന് ലഭിച്ചത്. അത് ഇത്തവണ ഗണ്യമായി കുറയും. അതായത് ഏകദേശം പതിനായിരത്തിലധികം വോട്ടുകള്‍ പ്രേമചന്ദ്രന് കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ കുറയുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ചവറ കഴിഞ്ഞാല്‍ പിന്നെ കൊല്ലം നിയോജക മണ്ഡലത്തിലാണ് എന്‍ കെ പ്രേമചന്ദ്രന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുണ്ടായിരുന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ഏകദേശം 15000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് കൊല്ലത്ത് കിട്ടിയത്. അത് ഇത്തവണ ഗണ്യമായി കുറയും.

അതായത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഏകദേശം പതിനായിരത്തിലധികം വോട്ടുകള്‍ കൊല്ലം നിയമസഭാമണ്ഡലത്തില്‍ നിന്നും പ്രേമചന്ദ്രന് കുറയും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം. ആര്‍ എസ് പി യ്ക്ക് സ്വാധീനമുള്ള മറ്റൊരു കേന്ദ്രമാണ് ഇരവിപുരം നിയമസഭാ മണ്ഡലം. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏകദേശം 7000 വോട്ടുകള്‍ ആണ് എന്‍ കെ പ്രേമചന്ദ്രന്‍ അവിടെ നേടിയ ഭൂരിപക്ഷം. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാകും എന്നതാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വിവിധ ചാനല്‍ സര്‍വേ ഫലങ്ങളില്‍ നിന്നും വ്യത്യസ്തമായി കെ എന്‍ ബാലഗോപാല്‍ ജയിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഏതായാലും സിപിഐഎം കേന്ദ്രങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. എന്തായാലും അന്തിമഫലം അറിയണമെങ്കില്‍ 23 വരെ കാത്തിരിക്കേണ്ടി വരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Intelligence report says KN Bala Gopal will win in Kollam, News, Politics, Trending, Lok Sabha, Election, LDF, UDF, Winner, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?