പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച; സ്വര്‍ണവും പണവും മോഷണം പോയി, മോഷ്ടാവിന്റെ ദൃശ്യം സി സി ടി വിയില്‍ കുടുങ്ങി

കാസര്‍കോട്: (www.kasargodvartha.com 13.04.2019) അടുക്കത്ത്ബയലില്‍ പട്ടാപ്പകല്‍ വാടകക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. പരപ്പ സ്വദേശിനിയായ റുഖിയ താമസിക്കുന്ന അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ സെക്കന്‍ഡ് ക്രോസ് റോഡിലെ പ്രഭാത് ക്വാര്‍ട്ടേഴ്‌സിലെ മുകളിലത്തെ മുറിയിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ 10 നും വൈകിട്ട് മൂന്നിനും ഇടയിലാണ് സംഭവമെന്ന് കരുതുന്നു.

റുഖിയ രാവിലെ 6.30 മണിയോടെ സമീപത്തെ ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ വീട്ടില്‍ ജോലിക്കു പോയതായിരുന്നു. മകള്‍ ഫാജിസ പത്തു മണിയോടെ തയ്യല്‍ പരിശീലനത്തിന് ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ പൂട്ടി പോയി. വൈകിട്ട് മൂന്നരയോടെ റുഖിയ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍ വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധിച്ചപ്പോള്‍ അലമാര തകര്‍ത്ത നിലയിലായിരുന്നു. റുഖിയ സംഭവം അയല്‍വാസികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയതായി വ്യക്തമായത്.

വിവരമറിഞ്ഞ് കാസര്‍കോട് എസ് ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ക്വാര്‍ട്ടേഴ്‌സിന്റെ താഴത്തെ നിലയില്‍ രണ്ട് മുറികളുണ്ടായിരുന്നുവെങ്കിലും താമസക്കാര്‍ മുറിപൂട്ടി പുറത്തുപോയിരുന്നു. ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ ഗേറ്റിന് മുന്‍വശത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറയില്‍ കവര്‍ച്ച നടത്തിയയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ചുവരികയാണ്. മോഷ്ടാവ് നടന്നുവന്ന് ക്വാര്‍ട്ടേഴ്‌സില്‍ കയറുന്ന ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. സമീപത്ത് വെച്ചിരുന്ന പാരയാണ് വാതില്‍ കുത്തിത്തുറക്കാന്‍ മോഷ്ടാവ് ഉപയോഗിച്ചത്. പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Adkathbail, Police, Robbery, Robbery in Quarters at Adkathbail
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?