ബിജെപി നേതാവ് യോഗി ആദിത്യനാഥും ബിഎസ്പി അധ്യക്ഷ മായാവതിയും തെരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ കണ്ടുപോകരുത്; ഇലക്ഷന്‍ കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി
ന്യൂഡല്‍ഹി: (www.kvartha.com 15.04.2019) ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥും ബിഎസ്പി അധ്യക്ഷ മായാവതിയും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. യോഗിക്ക് മൂന്ന് ദിവസത്തേക്കും മായാവതിക്ക് രണ്ട് ദിവസത്തേക്കുമാണ് വിലക്ക്. വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്നാണ് നടപടി.
ചൊവ്വാഴ്ച രാവിലെ ആറ് മണി മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ല. സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി. ബിജെപി പ്രചാരണ റാലിയില്‍ ഒരു മതവിഭാഗത്തെ ലക്ഷ്യം വെച്ച് നടത്തിയ ബജ്‌റഗ് ബലി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗി ആദിത്യനാഥിനെ 72 മണിക്കൂറിലേക്ക് കമ്മീഷന്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച മീറട്ടില്‍ നടന്ന പ്രചാരണ റാലിയിലാണ് പെരുമാറ്റ ചട്ടം ലംഘിച്ച് യോഗി വിദ്വേഷ പരാമര്‍ശം നടത്തിയത്.
ഭരണഘടന ഉറപ്പ് നല്‍കുന്ന ഇന്ത്യയുടെ മതേതരത്വത്തെ ഉയര്‍ത്തി പിടിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മൂന്ന് ദിവസത്തേക്ക് പൊതുസമ്മേളനങ്ങള്‍, റോഡ് ഷോകള്‍, മാധ്യമ അഭിമുഖങ്ങള്‍, സോഷ്യല്‍മീഡിയ വഴിയുള്ള പ്രചാരണമൊന്നും യോഗി ആദിത്യനാഥ് നടത്താന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഒന്നാം ഘട്ട വോട്ടിംഗിന്റെ അവസാന പ്രചാരണ ദിവസമായ ഒമ്പതാം തിയതി യുപിയിലെ സഹാറന്‍പൂരില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നടത്തിയ വോട്ടഭ്യര്‍ത്ഥനയുടെ പേരിലാണ് ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ കമ്മീഷന്‍ നടപടിയെടുത്തത്.
മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്നായിരുന്നു മായാവതിയുടെ പരാമര്‍ശം. മതം തിരിച്ച് മായാവതി നടത്തിയ പ്രസംഗം സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ പോലും ലംഘിക്കുന്നതാണന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതാദ്യമായാണ് ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കമ്മീഷന്‍ അച്ചടക്കനടപടിയുടെ ഭാഗമായി നേതാക്കള്‍ക്ക് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Yogi Adityanath, Mayavati, Election, Election Commission, Yogi Adityanath, Mayawati Punished For Poll Code Violation

Powered by Info News For You

Comments
Post a Comment