ടാങ്കില്‍ വെള്ളം നിറഞ്ഞോ എന്ന് നോക്കാന്‍ ടെറസില്‍ കയറിയ കടയുടമ കാല്‍തെന്നി വീണ് മരിച്ചു

കുറ്റിക്കോല്‍: (www.kasargodvartha.com 05.04.2019) ടാങ്കില്‍ വെള്ളം നിറഞ്ഞോ എന്ന് നോക്കാന്‍ ടെറസില്‍ കയറിയ കടയുടമ കാല്‍തെന്നി വീണ് മരിച്ചു. കുറ്റിക്കോല്‍ കാട്ടിപ്പാറ പള്ളഞ്ചിയിലെ മുഹമ്മദ് കുഞ്ഞി (45)യാണ് മരിച്ചത്. പരേതനായ കുഞ്ഞിമാഹിന്‍ കുട്ടി- ആഇശ ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച വൈകിട്ട് ചെര്‍ക്കളയില്‍ തട്ടുകട നടത്തുന്ന മൊയ്തുവിന്റെ വീട്ടില്‍ വെള്ളമില്ലാത്തതിനാല്‍ ടാങ്കില്‍ വെള്ളം നിറക്കുകയായിരുന്നു മുഹമ്മദ് കുഞ്ഞി.

വെള്ളം നിറഞ്ഞോ എന്ന് നോക്കാന്‍ ടെറസില്‍ കയറിയപ്പോഴാണ് കാല്‍തെന്നി താഴേക്ക് വീണത്. ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടിപ്പാറയില്‍ അനാദിക്കട നടത്തിവരികയായിരുന്നു.

ഭാര്യ: ഹസീന. മക്കള്‍: ബാത്തിഷ, ഷാനിബ, സുനൈബ. മറ്റു സഹോദരങ്ങള്‍: അബ്ദുല്ല, ബീഫാത്വിമ, സൈനബ, ദൈനബി. ശനിയാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കാട്ടിപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Man died after fell from Terrace
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?