രാഹുലിന്റെ കൊച്ചു ആരാധകനെ തേടി പ്രിയങ്കയെത്തി; സന്തോഷ കണ്ണീരൊഴുക്കി നാഥാന്‍

കണ്ണൂര്‍: (www.kvartha.com 20.04.2019) സിനിമാനായകനെയോ ഗായകനെയോ അല്ല പകരം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയാണ് നാഥാന്‍ തന്റെ ആരാധ്യപുരുഷനായി കണ്ടിരുന്നത്. ഏതൊരു ആരാധകനെയും പോലെ നാഥാന്‍ ജോയ്‌സും തന്റെ ആരാധ്യപുരുഷനെ നേരില്‍ കാണാന്‍ ഏറെ കൊതിച്ചിരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ കണ്ണൂരിലെത്തിയപ്പോള്‍ കാണണമെന്ന് കരുതിയിരുന്നു. ഇതിനു സാധിക്കാതെ വന്നതോടെ കരച്ചിലായി നാഥാന്‍. എന്നാല്‍ തന്റെ കൊച്ച് ആരാധകന്റെ ആഗ്രഹമറിഞ്ഞ രാഹുല്‍ സഹോദരി പ്രിയങ്കയെ നാഥാനെ കാണാന്‍ അയക്കുകയായിരുന്നു.


കഴിഞ്ഞ ദിവസം തന്നെ രാഹുലിന്റെ പ്രൈവറ്റ് സെക്രട്ടറി, ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയോട് നാഥാനെക്കുറിച്ച് അന്വേഷിക്കുകയും പ്രിയങ്കയെ കാണാനുള്ള ക്രമീകരണം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വി ഐ പി ലോഞ്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനുള്ള സൗകര്യമൊരുക്കി. ഇന്നു രാവിലെ വയനാട്ടിലേക്കു പ്രചാരണത്തിനു പുറപ്പെട്ട പ്രിയങ്ക കണ്ണൂരില്‍വച്ച് നാഥാനെ കണ്ടു. പിതാവ് സന്തോഷ് കാവിലിനും മാതാവ് സ്മിതയ്ക്കും ജേഷ്ഠ്യന്‍ ജോനാഥനും ഒപ്പമാണ് നാഥാന്‍ എത്തിയത്. കണ്ടയുടന്‍ പ്രിയങ്ക നാഥാനോട് വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു

തളിപ്പറമ്പ് തൃച്ചംബരം സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് നാഥാന്‍ ജോയ്‌സ്. യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ പാര്‍ട്ടി കോര്‍ണര്‍ മീറ്റിങ്ങുകളിലെ സജീവ സാന്നിധ്യവുമാണ് ഈ കൊച്ചുമിടുക്കന്‍. സുധാകരനുവേണ്ടി വിവിധ യോഗങ്ങളില്‍ പ്രസംഗിക്കുകയും വോട്ടു തേടുകയും ചെയ്തിട്ടുണ്ട് നാഥാന്‍. രാഹുലിനെ നേരിട്ട് കാണാന്‍ സാധിച്ചില്ലെങ്കിലും സഹോദരി പ്രിയങ്കയെ കണ്ട സന്തോഷത്തിലാണ് നാഥാന്‍ ജോയ്‌സ്. നാഥാനെ കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചിരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: Kerala, News, Politics, Trending, Lok Sabha, Election, Priyanka Gandhi, Rahul Gandhi, Priyanka reached to meet the child fan of Rahul.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?