ആ കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമാകാന്‍ പ്രാര്‍ത്ഥനയോടെ കേരളം; മംഗളൂരുവില്‍ നിന്നും എത്തിച്ച പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ ആരംഭിച്ചു
കൊച്ചി: (www.kvartha.com 18.04.2019) 16 മാസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് മംഗളൂരുവില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ കഴിഞ്ഞത്.
Keywords: Surgery start; surgery for ambulance mission child, Kochi, News, Kerala, Health, Trending, hospital, Child, Treatment.
രക്തപരിശോധനാ റിസള്‍ട്ട് അനുകൂലമാണെങ്കില്‍ വ്യാഴാഴ്ച ശസ്ത്രക്രിയ ആരംഭിക്കുമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. കുഞ്ഞിന്റെ ജനനശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞ് 12 ദിവസം ആശുപത്രിയില്‍ കഴിഞ്ഞത്. ഹൃദയത്തിന്റെ അറകളിലേക്ക് രക്തം പമ്പ് ചെയ്യുന്ന വെന്‍ട്രിക്കിളില്‍ ഉണ്ടാകുന്ന ദ്വാരവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന പ്രധാന ധമനി ചുരുങ്ങുന്ന പ്രശ്‌നത്തിനെയും തുടര്‍ന്നാണ് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മംഗളൂരുവില്‍ നിന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലേക്ക് അടിയന്തര ശസ്ത്രക്രിയക്കായി കൊണ്ടുപോയ കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ചൊവ്വാഴ്ചയാണ്.
Keywords: Surgery start; surgery for ambulance mission child, Kochi, News, Kerala, Health, Trending, hospital, Child, Treatment.
Powered by Info News For You

Comments
Post a Comment