കടയുടമയുമായി വാക്കേറ്റം; കല്ല് കൊണ്ട് കുത്തേറ്റ് മുട്ട വാങ്ങാനെത്തിയയാള്‍ ആശുപത്രിയില്‍

കൊന്നക്കാട്: (www.kasargodvartha.com 09.04.2019) സാധനങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള വാക്ക് തര്‍ക്കത്തിനിടയില്‍ യുവാവിനെ കടയുടമ കല്ല്കൊണ്ട് തലക്ക് കുത്തി പരിക്കേല്‍പ്പിച്ചു. കൊന്നക്കാട് ചെരുമ്പക്കോട്ട് വട്ടമല വീട്ടില്‍ സുബിന്‍ തോമിനാണ് (ഉണ്ണി- 28) പരിക്കേറ്റത്. ചെരുമ്പക്കോട്ട് പലചരക്കു കട നടത്തുന്ന ടോമി തോമസാണ് കല്ലു കൊണ്ട് തലക്കടിച്ചു പരുക്കേല്‍പ്പിച്ചതെന്ന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുബിന്‍ പറയുന്നു.

ടോമിയുടെ കടയില്‍ മുട്ട വാങ്ങാന്‍ പോയപ്പോള്‍ കടയുടെ ഷട്ടര്‍ താഴ്ത്തിയിട്ടിരിക്കുകയായിരുന്നു. വീടിനോടു ചേര്‍ന്നാണ് ടോമി കട നടത്തുന്നത്. ടോമിയെ വിളിച്ചു കട തുറന്നു സാധനം തരാനാവശ്യപ്പെട്ടപ്പോള്‍ വാക്കേറ്റമുണ്ടാവുകയും ഉന്തിനും തള്ളിനുമിടയില്‍ ടോമി കല്ലെടുത്ത് സുബിന്റെ തലയ്ക്ക് കുത്തുകയുമായിരുന്നു. ആഴത്തിലേറ്റ മുറിവിന് മൂന്നോളം സ്റ്റിച്ചുകളുണ്ട്. മുന്‍വശത്തെ പല്ലും പൊട്ടി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Attack, hospital, Man attacked by shop owner
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?