ഇമചിമ്മാതെ ഇന്ത്യ; കോണ്‍ഗ്രസ് പ്രകടനപത്രിക ചൊവ്വാഴ്ച്ച

ന്യൂ ഡല്‍ഹി: (www.kvartha.com 02.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ചൊവ്വാഴ്ച്ച പുറത്തിറക്കും. പ്രകടന പത്രികക്ക് അന്തിമ രൂപം നല്‍കാന്‍ പോയ വാരം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു.

ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ചുരുങ്ങിയത് 72,000 രൂപ വരുമാനം ഉറപ്പു വരുത്തുന്ന ന്യായ് പദ്ധതിയുള്‍പ്പടെ പല വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. അധികാരത്തില്‍ എത്തിയാല്‍ 12 മാസം കൊണ്ട് സര്‍ക്കാര്‍ തലത്തിലെ 22 ലക്ഷം ഒഴിവുകള്‍ നികത്തും. കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള നിരവധി വാഗ്ദാനങ്ങളും നിതി ആയോഗ് പിരിച്ചുവിട്ട് ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കുന്നതും കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു.


അതേസമയം അഞ്ചുവര്‍ഷത്തെ എന്‍ഡിഎ ഭരണത്തിനൊടുവില്‍ ഭരണവിരുദ്ധ വികാരം അണപൊട്ടുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെ കാത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Politics, Election, Trending, Congress, Election Manifesto, Congress to release its manifesto for Lok Sabha elections on Tuesday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?