മരിച്ച സരസമ്മ വോട്ടുചെയ്യാനെത്തി; അന്തംവിട്ട് ബൂത്തിലിരുന്നവര്‍

തിരുവനന്തപുരം: (www.kvartha.com 24.04.2019) ബിഎല്‍ഒ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ത്രീ വോട്ട് ചെയ്യാനെത്തിയത് കണ്ട് അന്തംവിട്ട് ബൂത്തിലിരിക്കുന്നവര്‍. തിരുവനന്തപുരത്തെ കാട്ടാക്കട നിയോജക മണ്ഡലത്തിലുള്‍പ്പെട്ട മച്ചേല്‍ എല്‍പി സ്‌കൂളിലെ 110ാം ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ആര്‍ആര്‍ നിവാസില്‍ സരസമ്മയ്ക്ക് തന്റെ പേര് ബിഎല്‍ഒയുടെ പട്ടികയില്‍ മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് അറിയുന്നത്.

തന്റെ പേര് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് സരസമ്മ ബിഎല്‍ഒയെ ചോദ്യം ചെയ്തു. ഇതോടെ ബൂത്തിലിരിക്കുന്നവര്‍ക്കിടയില്‍ ചിരിബഹളമായി. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കിയ സരസമ്മയെ പോളിംഗ് ഉദ്യാഗസ്ഥന്‍ വോട്ട് ചെയ്യാനനുവദിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Election, Trending, Voters, Dead, Sarasamma Who was Recorded as Dead in BLO's List Reached to Booth for Polling. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?