ഇലഞ്ഞിമേല്‍ വളളിക്കാവ് ദേവി ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങുന്ന വാനരന്മാരുടെ ശല്യം രൂക്ഷം: നാട്ടുകാര്‍ പ്രക്ഷോഭത്തില്‍

ചെങ്ങന്നൂര്‍: (www.kvartha.com 17.04.2019) ഇലഞ്ഞിമേല്‍ വളളിക്കാവ് ദേവി ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങിയ വാനരന്‍മാര്‍ മുളവന ജംങ്ങ്ഷനു സമീപമുള്ള വീടുകളില്‍ വളരെ വ്യാപകമായ നാശനഷ്ടം സൃഷ്ടിക്കുന്നതായി പരാതി.
കാര്‍ഷിക വിളകള്‍ നശിപ്പിക്കുക, വീടുകളില്‍ കയറി ആഹാര സാധനങ്ങള്‍ നശിപ്പിക്കുക, കുട്ടികള്‍ക്ക് നേരെ അക്രമം നടത്തുക, കിണറുകളിലും, വാട്ടര്‍ ടാങ്കിലും, മലമൂത്ര വിസര്‍ജ്ജനം നടത്തി മലിനമാക്കുക, തുടങ്ങിയവ അസഹനീയമായിരിക്കുന്നു. പെരിങ്ങിലിപ്പുറം വലിയ പറമ്പില്‍ ചെങ്കി ലാത്ത്‌ജോര്‍ജ്ജുകുട്ടിയുടെ വീട്ടിലെ പത്തോളം കോഴികളെ നാളിതുവരെ കൊന്നൊടുക്കി, ജനലുകള്‍,ടെലിഫോണ്‍ കേബിള്‍, ലൈറ്റ് എന്നിവയ്ക്കും നാശനഷ്ടം വരുത്തി.

ക്ഷേത്രത്തിലെ വാനര സംഘത്തില്‍ പെട്ട ചില വിരുതന്മാര്‍ ക്ഷേത്ര മതില്‍ക്കകം വിട്ട്പുറത്ത് പോയി കറങ്ങി നടന്നതിന് ശേഷം തിരികെ വരുന്ന ഇവരെ ക്ഷേത്രത്തില്‍ കഴിയുന്ന വാനരന്മാര്‍ കൂട്ടത്തില്‍ കൂട്ടുകയില്ല ഇവിടെ നല്‍കുന്ന ഭക്ഷണം കഴിക്കാനും അനുവദിക്കാതെ അവരെ ആക്രമിച്ച് ഓടിക്കുകയാണ് പതിവ്. ഇങ്ങനെയുള്ള വാനരരാണ് പുറത്ത് പോയി പ്രശ്‌നമുണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വാനരന്മാര്‍ക്ക് ക്ഷേത്രത്തില്‍ പ്രത്യേകം (വാനരപ്പുര)യിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. തെക്കേക്കാവിലെ തിടപ്പള്ളിയിലാണ് ഇവര്‍ക്ക് ഭക്ഷണം ഒരുക്കുന്നത്.

ഇത് കൂടാതെ കുടിവെള്ളവും, ഇവര്‍ക്ക് കുളിക്കാനുള്ള വെള്ളവും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല ഇവിടെ ദര്‍ശനത്തിനു വരുന്നഭക്തരും ഇവര്‍ക്കുള്ള ഭക്ഷണം കൊണ്ട് വന്ന് നല്‍കാറുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനയില്‍പ്പെട്ട ക്ഷേത്രമാണിത്.
മുന്‍ കാലങ്ങളില്‍ റാന്നി ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി കുരങ്ങുകളെ കെണിവെച്ച് പിടികൂടി കൊണ്ടു പോയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alappuzha, Attack, Kerala, Monkey, News, Temple, Monkey attack in ilanjimel vallikavu temple.
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?