രാഹുല്‍ ബുധനാഴ്ച്ച അമേത്തിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ലഖ്‌നൗ: (www.kvartha.com 10.04.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ ബുധനാഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ആഴ്ച്ച വയനാട്ടില്‍ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പത്രിക സമര്‍പ്പിച്ച ശേഷം അമേത്തിയുടെ ഭരണകേന്ദ്രമായ ഗൗരിഗഞ്ചില്‍ രാഹുല്‍ റോഡ്‌ഷോ നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുള്‍പ്പടെയുള്ളവര്‍ രാഹുലിനൊപ്പമുണ്ടാവും.


14 വര്‍ഷമായി രാഹുല്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേത്തി. തുടര്‍ച്ചയായ രണ്ടാം തവണയും സ്മൃതി ഇറാനിയാണ് ബിജെപിക്കു വേണ്ടി രാഹുലിനെ എതിരിടുന്നത്. കഴിഞ്ഞ തവണ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Election, Trending, Lucknow, Uttar Pradesh, Rahul Gandhi, Nomination, Submit, Lok Sabha, Rahul to submit nomination on Wednesday in Amethy. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?