ദീദി എനിക്ക് എല്ലാ വര്‍ഷവും കുര്‍ത്തകള്‍ അയച്ചുതരാറുണ്ട്, അവര്‍ അയച്ചുതരുന്ന ബംഗാളി മധുരപലഹാരങ്ങളും തനിക്ക് ഏറെ ഇഷ്ടമാണ്; ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ബന്ധം ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനോട് വിവരിച്ച് മോദി

ന്യൂഡല്‍ഹി: (www.kvartha.com 24.04.2019) രാഷ്ട്രീയത്തില്‍ ബദ്ധശത്രുക്കളായവക്കിടയില്‍ രാഷ്ട്രീയത്തിനപ്പുറം സൗഹൃദബന്ധങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ വെളിപ്പെടുത്തല്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി തനിക്കുള്ള സൗഹൃദബന്ധമാണ് മോദി ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

'എല്ലാ ശത്രുതയും മറന്ന് 'ദീദി' എനിക്ക് വര്‍ഷം തോറും കുര്‍ത്തകള്‍ അയയ്ക്കാറുണ്ട്. തനിക്ക് ബംഗാളി മധുരപലഹാരങ്ങളോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് അറിയാവുന്നതുകൊണ്ട് അവര്‍ പ്രത്യേകം മധുരപലഹാരങ്ങളും അയയ്ക്കാറുണ്ട്. ബംഗ്ലദേശ് പ്രധാനമന്ത്രി ധാക്കയില്‍ നിന്ന് ബംഗാളി മധുരപലഹാരങ്ങള്‍ അയയ്ക്കാറുണ്ടെന്ന് അറിഞ്ഞതിനുശേഷമാണ് മമത അയച്ചുതുടങ്ങിയത്', മോദി അഭിമുഖത്തില്‍ പറഞ്ഞു.

ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് മോദിയുടെ തുറന്നുപറച്ചില്‍. പ്രതിപക്ഷ നേതാക്കളുമായും മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി ഒരിക്കല്‍ പാര്‍ലമെന്റില്‍ വച്ച് ദീര്‍ഘനേരം സംസാരിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അന്നു അത്ഭുതസ്തബ്ധരായ പലരും ഈ സഹവര്‍ത്തിത്വത്തിന്റെ രഹസ്യത്തെക്കുറിച്ചു ചോദിച്ചിരുന്നു. ആസാദ് അതിനു നല്ലൊരു മറുപടി നല്‍കുകയും ചെയ്തു. 'നിങ്ങള്‍ മനസ്സിലാക്കുന്നത് ശരിയല്ല, ഞങ്ങള്‍ ഒരു കുടുംബം പോലെയാണ്' മോദി പറഞ്ഞു.

തന്റെ പഴയകാല ജീവിതത്തെക്കുറിച്ചും മോദി സംസാരിച്ചു. താന്‍ അതിനോടെല്ലാം ഇപ്പോള്‍ പൂര്‍ണമായി വിട്ടുനില്‍ക്കുകയാണെന്നും അതില്‍ സമയം കളയേണ്ടതില്ലെന്നും മോദി പറഞ്ഞു. വെറും 3 മണിക്കൂര്‍ ഉറങ്ങി എങ്ങനെയാണ് ഒരു ദിവസത്തെ മുന്നോട്ടുനയിക്കുന്നതെന്നുള്ള ചോദ്യത്തോട് യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമയും ഇതേ ചോദ്യം തന്നോടു ചോദിക്കുമായിരുന്നുവെന്ന് മോദി മറുപടി നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Mamata  Banerji, Bangal, Bollywood, Actor, "Mamata Didi Still Sends Kurtas She Picks Every Year": PM To Akshay Kumar . 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?