രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് നവ്ജോത് സിങ് സിദ്ധു

റായ്ബറേലി: (www.kvartha.com 29.04.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ധു. ഞായറാഴ്ച ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സോണിയക്കുവേണ്ടി പ്രചാരണത്തിനെത്തിയപ്പോഴാണ് സിദ്ധു ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയത എന്താണെന്നു യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയില്‍ നിന്ന് എല്ലാവരും പഠിക്കണമെന്നും മുന്‍ ബി.ജെ.പി നേതാവ് കൂടിയായ സിദ്ധു പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷക്കാലത്തിനിടെ രാജ്യത്തു സാമ്പത്തിക വികസനമൊന്നും ഉണ്ടായിട്ടില്ലെന്ന ബി.ജെ.പിയുടെ ആരോപണം പഞ്ചാബിലെ മന്ത്രി കൂടിയായ സിദ്ധു തള്ളി. രാജ്യത്തിന് ആവശ്യമുള്ള സൂചി മുതല്‍ വിമാനം വരെ ഈ 70 വര്‍ക്കാലത്തിനിടയിലാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

I will quit politics if Rahul loses in Amethi: Navjot Singh Sidhu, News, Politics, Congress, Criticism, Congress, BJP, Prime Minister, Narendra Modi, National

ബി.ജെ.പിയോടു ചേര്‍ന്നു നില്‍ക്കുന്നവരെ ദേശീയവാദികളായും അതു വിടുന്നവരെ ദേശവിരുദ്ധരായുമാണ് അവര്‍ കാണുന്നതെന്നും സിദ്ധു ആരോപിച്ചു. റഫാല്‍ കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തോല്‍ക്കുന്നിടത്തു വരെ കാര്യങ്ങളെത്തിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: I will quit politics if Rahul loses in Amethi: Navjot Singh Sidhu, News, Politics, Congress, Criticism, Congress, BJP, Prime Minister, Narendra Modi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?