വോട്ടെടുപ്പ് തുടങ്ങി; കാസര്‍കോട് ജില്ലയില്‍ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറില്‍; ഇവിഎം പണിമുടക്കിയ ബൂത്തുകളില്‍ പോളിംഗ് തുടങ്ങാന്‍ മണിക്കൂറുകള്‍ താമസിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
കാസര്‍കോട്: (www.kasargodvartha.com 22.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ചൊവ്വാഴ്ച്ച ഏഴുമണി മുതലാണ് പോളിംഗ് ആരംഭിച്ചത്.
അതേസമയം ജില്ലയില്‍ പലയിടങ്ങളിലും വോട്ടിംഗ് മെഷീനുകള്‍ തകരാറിലായാതായാണ് റിപ്പോര്‍ട്ട്. മൊഗ്രാല്‍ പുത്തൂറിലെ 13, 14, 15, 16 ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായിട്ടുണ്ട്. 13ആം ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്താനാവുന്നില്ല. 14ആം ബൂത്തില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് നേരെയുള്ള ബട്ടണുകള്‍ പ്രവര്‍ത്തന രഹിതമാണ്. 16ആം ബൂത്തില്‍ വിവി പാറ്റ് യന്ത്രമാണ് തകരാറിലായത്. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതോടെ പലയിടത്തും വോട്ടര്‍മാര്‍ ബഹളം വെക്കുന്നുണ്ട്.
എന്നാല്‍ മെഷീനുകളിലെ തകരാറ് പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായ ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ താമസിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൊത്തം 13,60,827 വോട്ടര്‍മാരാണ് കാസര്‍കോട് മണ്ഡലത്തില്‍ വിധിയെഴുതുന്നത്. ഒമ്പത് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Election, Trending, Collapse, Mogral puthur, District, Polling Started; EVM Got Error in Several places in Kasargod District.

Powered by Info News For You

Comments
Post a Comment