കണ്ണൂരില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് പരിക്ക്

കണ്ണൂര്‍: (www.kvartha.com 24.04.2019) കണ്ണൂരില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് പരിക്ക്. ഇരിട്ടി ഉളിയില്‍ പൂമരത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടെ ഉളിയില്‍ സ്വദേശി പിപി നാസറിനാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഇയാളുടെ വലതുകാലിനാണ് പരിക്കേറ്റത്. സംഭവസമയത്ത് ഭാര്യയും നാസറിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഭാര്യ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Kannur man injured bomb blast,Kannur, News, Bomb Blast, Injured, hospital, Treatment, Kerala

തോട്ടത്തില്‍ കണ്ട വസ്തു എടുത്ത് പരിശോധിച്ച ശേഷം താഴെയിട്ടപ്പോള്‍ അത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദമ്പതികള്‍ പറഞ്ഞു. നാസറിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്കും മാറ്റി. മുഴക്കുന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur man injured bomb blast,Kannur, News, Bomb Blast, Injured, hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?