ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച; കാസര്‍കോട്ട് പോളിംഗ് സാധനങ്ങളുടെ വിതരണം തുടങ്ങി
കാസര്‍കോട്: (www.kasargodvartha.com 22.04.2019) ചൊവ്വാഴ്ച നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് സാധനങ്ങളുടെ വിതരണം ആരംഭിച്ചു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും പോളിംഗ് കേന്ദ്രങ്ങളിലേക്കുള്ള സാമഗ്രികളുടെ വിതരണമാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും കാസര്‍കോട് ഗവ. കോളജിലുമായി നടക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെ വിതരണം കാസര്‍കോട് ഗവ. കോളജിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളിലെ പോളിംഗ് സ്‌റ്റേഷനിലേക്കുള്ള സാമഗ്രികളുടെ വിതരണം നെഹ്‌റു കോളജിലുമാണ് നടന്നുവരുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വി വി പാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) അടക്കമുള്ള ഉപകരണങ്ങളാണ് പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് ചുമതലയിലേര്‍പെട്ട ജീവനക്കാര്‍ ഏറ്റുവാങ്ങിയത്. വോട്ടിംഗ് മെഷീനുമായി പോളിംഗ് കേന്ദ്രത്തിലെത്താനായി ഗതാഗതസംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉച്ചയോടെ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ അതാത് പോളിംഗ് കേന്ദ്രങ്ങളിലെത്തിച്ചേരുകയും എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
സുരക്ഷയ്ക്കായി പോലീസ് അര്‍ദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, election, Loksabha election on Tuesday; Polling materials distribution started
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, election, Loksabha election on Tuesday; Polling materials distribution started
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment