റെയില്‍വെ ട്രാക്കിന് സമീപം നടന്നുപോവുകയായിരുന്ന മാതാവും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചു

കുമ്പള: (www.kasargodvartha.com 20.04.2019) മാതാവും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചു. മൊഗ്രാല്‍ പെര്‍വാഡ് നാങ്കി കടപ്പുറത്തെ അലിയുടെ ഭാര്യ സുഹൈറ (28), മകന്‍ ഷഹ്‌സാദ് (അഞ്ച്) എന്നിവരാണ് മരിച്ചത്. രാത്രി 8.30 മണിയോടെ മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. രാത്രി 7.25ന് കാസര്‍കോട്ടുനിന്നും പുറപ്പെടേണ്ട പരശുറാം എക്‌സ്പ്രസ് വൈകി രാത്രി 8.25 മണിയോടെയാണ് കാസര്‍കോട്ടുനിന്നും പുറപ്പെട്ടത്. ഈ ട്രെയിന്‍ കടന്നുപോകുംവഴി ഇടിച്ചതാകാമെന്നാണ് നിഗമനം.
Kumbala, Railway-track, Kasaragod, Mogral, Obituary, news, Mother and 5 year old son dies train hit

റെയില്‍വെ ട്രാക്കിന് സമീപം തന്നെയാണ് ഇവരുടെ വീട്. ബറാഅത്ത് രാവായതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ട്രെയിന്‍ വരുന്നതിനിടെ ട്രാക്കില്‍ ഓടിക്കയറിയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Railway-track, Kasaragod, Mogral, Obituary, news, Mother and 5 year old son dies train hit
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?