സഹോദരിക്കൊപ്പം വിഷുക്കോടി എടുക്കാന്‍ പോയ നാവിക ഉദ്യോഗസ്ഥന്‍ വാഹനപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): സഹോദരിക്കൊപ്പം വിഷുക്കോടി എടുക്കാന്‍ പോവുകയായിരുന്ന കോസ്റ്റല്‍ ഗാര്‍ഡ് അസി. കമാന്റര്‍ വാഹനപകടത്തില്‍ മരിച്ചു. പൊള്ളക്കട ദേശീയ പാതയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന രഗില്‍ ഗംഗാധരന്‍ (26)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരി രഗ്‌ന(22) മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലാണ്. 

രഗ്‌നക്ക് വിഷുക്കോടി എടുക്കാനായി കാഞ്ഞങ്ങാട്ടെക്ക് വരികയായിരുന്ന രഗിന്റെ സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രഗിനെ കാഞ്ഞങ്ങാട്ടെ സ്വാകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. പയ്യന്നൂര്‍ മമ്പലം സ്വദേശിയായ പയ്യന്നൂരിലെ ടെക്സ്റ്റയില്‍ ഉടമയായ ഗംഗാധരന്‍- രത്നാവല്ലി ദമ്പതികളുടെ മകനാണ് രഗില്‍. മൂന്നു വര്‍ഷം മുമ്പാണ് പെരിയയില്‍ താമസമാക്കിയത്. ഭാര്യ: ഐശ്വര്യ. മക്കളില്ല.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?