വോട്ടുചെയ്തയാളുടെ പേരല്ല വിവി പാറ്റില്‍ തെളിഞ്ഞത്; ശിക്ഷിക്കപ്പെടുമോയെന്ന് ഭയന്ന് പരാതി നല്‍കിയില്ലെന്ന് അസം മുന്‍ ഡി ജി പി
ഗുവാഹാട്ടി: (www.kvartha.com 25.04.2019) താന്‍ വോട്ടുചെയ്തയാളുടെ പേരല്ല വിവി പാറ്റില്‍ തെളിഞ്ഞതെന്നും എന്നാല്‍, ഇക്കാര്യം തെളിയിക്കാനായില്ലെങ്കില്‍ ശിക്ഷിക്കപ്പെടുമോയെന്ന് ഭയന്ന് പരാതി നല്‍കിയില്ലെന്നും അസം മുന്‍ ഡി.ജി.പി. ഹരികൃഷ്ണ ദേക.
''ലചിത് നഗര്‍ എല്‍.പി. സ്‌കൂളിലെ ബൂത്തിലായിരുന്നു താന്‍ വോട്ടുചെയ്തത്. എന്നാല്‍ വോട്ടുചെയ്തശേഷം ഉദ്ദേശിച്ചയാളുടെയല്ല, മറ്റൊരാളുടെ പേരാണ് മെഷീനില്‍ തെളിഞ്ഞത്. ഇതോടെ മെഷീനില്‍ ക്രമക്കേടുണ്ടെന്ന് പ്രിസൈഡിംഗ് ഉദ്യോഗസ്ഥരോടു പറഞ്ഞു. ഇത് കേട്ടതോടെ പരാതി നല്‍കാമെന്നും രണ്ടുരൂപ നല്‍കിയാല്‍ ഒരു രശീതി നല്‍കാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തുടര്‍ന്ന് പരാതി പരിശോധിക്കപ്പെടുമെന്നും ആരോപണം തെളിയിക്കാനായില്ലെങ്കില്‍ ആറുമാസം ശിക്ഷിക്കപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സാഹസത്തിനു താന്‍ തയ്യാറായില്ല. എങ്ങനെയാണത് തെളിയിക്കേണ്ടതെന്ന് എനിക്കറിയില്ലെന്നും'' ദേക പറഞ്ഞു.
നേരത്തെ തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തില്‍ ഇത്തരത്തില്‍ പരാതിപ്പെട്ട വോട്ടര്‍ക്കെതിരേ തെരഞ്ഞെടുപ്പുകമ്മിഷന്റെ നിര്‍ദേശപ്രകാരം കേസെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ex-Assam DGP Harekrishna Deka alleges EVM tampering after casting vote in Gauhati, says didn't complain fearing punishment, News, Politics, Lok Sabha, Election, Voters, Complaint, Humor, National, Trending.

Powered by Info News For You

Comments
Post a Comment