കേരളവും ദേശീയ രാഷ്ട്രീയത്തോടൊപ്പം നില്‍ക്കണം: പി.സി ജോര്‍ജ്


കേരളം (www.evisionnews.co): ഉത്തരേന്ത്യന്‍ രാഷ്ട്രീയം എങ്ങനെ തിരിഞ്ഞാലും അതിന് വിരുദ്ധമായ നിലപാടാണ് കേരളത്തിലെ ജനങ്ങള്‍ സ്വീകരിക്കുന്നതെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. മലയാളികള്‍ മുഖത്ത് പൗഡറിടണം ചന്തിയില്‍ പൗഡറിടരുത്. ദേശീയരാഷ്ട്രീയത്തോടൊപ്പം കേരളവും നില്‍ക്കണം. രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവായിരിക്കാന്‍ മത്സരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് ബുദ്ധി വളരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് എന്‍.ഡി.എയുടെ വിജയ് സങ്കല്‍പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പി.സി.

വരുന്ന തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടിയിലും തിരുവനന്തപുരത്തും ബിജെപി വിജയിച്ചു കഴിഞ്ഞു. സുരേന്ദ്രന്‍ വിജയിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും ഞാന്‍ ആരാണെന്ന്. അതുപോലെ തിരുവനന്തപുരത്ത് കുമ്മനം ജയിക്കും. മല്‍സ്യത്തൊഴിലാളികളുടെ വലിയ പിന്തുണ എനിക്കുണ്ട്. അവര്‍ വോട്ടുചെയ്യും. തിരുവനന്തപുരത്ത് വമ്പിച്ച് റോഡ് ഷോ നടത്താനാണ് തീരുമാനം. ബിജെപി മല്‍സരിക്കുന്ന ബാക്കി സീറ്റുകളെ കുറിച്ച് അഭിപ്രായം പറയാന്‍ ഇപ്പോള്‍ തയാറല്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ കോണ്‍ഗ്രസുകാരനായ നരസിംഹറാവുവാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?