മദ്രാസ് ഐഐടിയില്‍ സുനില്‍ പി ഇളയിടത്തിന്റെ പരിപാടി റദ്ദാക്കി; പരിപാടിക്ക് ഹാള്‍ നിഷേധിച്ചത് ഇളയിടം ചെന്നൈയിലെത്തിയ ശേഷം

ചെന്നൈ: (www.kvartha.com 11.04.2019) എഴുത്തുകാരനും പ്രാസംഗികനുമായ സുനില്‍ പി ഇളയിടത്തിന്റെ പരിപാടി മദ്രാസ് ഐഐടി റദ്ദാക്കി. പ്രഭാഷണത്തില്‍ രാഷ്ട്രീയം ചര്‍ച്ചയായേക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുനില്‍ പി ഇളയിടത്തിന്റെ പരിപാടി മദ്രാസ് ഐഐടി റദ്ദാക്കിയത്. ക്യാമ്പസിലെ മലയാളി വിദ്യാര്‍ത്ഥി സംഘടനയായ കേരള കലാ സമിതിയുടെ ബുധനാഴ്ച്ച നടത്താനിരുന്ന പരിപാടിയാണ് അവസാന നിമിഷം അധികൃതര്‍ റദ്ദാക്കിയത്.


ഐസിഎസ്ആര്‍ മെയിന്‍ ഓഡിറ്റോറിയമാണ് പരിപാടിക്കായി വിദ്യാര്‍ത്ഥികള്‍ ബുക്ക് ചെയ്തിരുന്നത്. 'കല, സംസ്‌കാരം, രാഷ്ട്രീയം നവകേരളത്തിന്റെ സാധ്യതകള്‍' എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനായി സുനില്‍ പി ഇളയിടം സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പ്രഭാഷണത്തില്‍ രാഷ്ട്രീയം വിഷയമായേക്കാമെന്നും അങ്ങനെ വന്നാല്‍ പെരുമാറ്റച്ചട്ട ലംഘനമാവുമെന്നും പറഞ്ഞ് അധികൃതര്‍ ഹാളിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, Tamilnadu, Writer, Kerala, Programme, Cancelled, Sunil P Ilayidom, Sunil P Ilayidom's Program in Madras IIT Cancelled in Last Moment. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?