മോഡിക്കെതിരെ വിരല്‍ചൂണ്ടുന്നവരുടെ കൈ അരിയുമെന്ന് ബിജെപി നേതാവ്

മാന്‍ഡി: (www.kvartha.com 25.04.2019) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിരല്‍ചൂണ്ടുന്നവരുടെ കൈ അരിയുമെന്ന് ബിജെപി നേതാവ് സത്പാല്‍ സിംഗ് സത്തി. ഹിമാചല്‍പ്രദേശിലെ ബിജെപി സംസ്ഥാന അധ്യക്ഷനാണ് സത്പാല്‍ സിംഗ് സത്തി. മോഡിക്കെതിരെ ഏതെങ്കിലും ഒരാള്‍ വിരല്‍ ചൂണ്ടിയാല്‍ ഞങ്ങള്‍ അയാളുടെ കൈ വെട്ടും. മാന്‍ഡിയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിലാണ് ബി ജെ പി നേതാവിന്റെ വിവാദ പരമാര്‍ശം.

കഴിഞ്ഞ വെള്ളിയാഴ്ച വിവാദ പരാമര്‍ശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിട്ട വ്യക്തിയാണ് സത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്പാല്‍ സിംഗിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. 24 മണിക്കൂര്‍ സമയത്തേക്കാണ് വിലക്ക്.

BJP state president threatens to chop off hands of anyone who raises a finger at party leaders, News, Politics, Lok Sabha, Election, BJP, Leader, Controversy, Rahul Gandhi, Narendra Modi, Election Commission, National.

ഇന്ത്യയുടെ കാവല്‍ക്കാരനായ മോഡി കള്ളനാണെങ്കില്‍, താങ്കള്‍ ഒരു 'മദര്‍ചോദ്' ആണ് എന്നായിരുന്നു സത്പാല്‍ രാഹുലിനെതിരെ നടത്തിയ പരാമര്‍ശം. അങ്ങേയറ്റം ഹീനമായ (അമ്മയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നയാള്‍) അര്‍ത്ഥമുള്ള പ്രയോഗമാണ് രാഷ്ട്രീയ മര്യാദകളെല്ലാം ലംഘിച്ച് രാഹുലിനെതിരെ സത്പാല്‍ നടത്തിയത്.

സത്പാല്‍ സിംഗിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ആറ് മണിമുതല്‍ 24 മണിക്കൂര്‍ സമയത്തേക്ക് സത്പാല്‍ സിംഗിന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP state president threatens to chop off hands of anyone who raises a finger at party leaders, News, Politics, Lok Sabha, Election, BJP, Leader, Controversy, Rahul Gandhi, Narendra Modi, Election Commission, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?