കറന്തക്കാട് കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് എരിയാല്‍ സ്വദേശി മരിച്ചു


കാസര്‍കോട് (www.evisionnews.co): കറന്തക്കാട് കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് എരിയാല്‍ സ്വദേശി മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശിയും ഇവൈസിസി ക്ലബ്ബിന്റെ ക്രിക്കറ്റ് താരവുമായ അഹ്റാസാ (22)ണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 7.15 മണിയോടെ കറന്തക്കാട് ദേശീയപാതയിലാണ് അപകടം.

മലപ്പുറത്ത് നിന്നും മണിപ്പാല്‍ ആശുപത്രിയിലേക്ക് കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകുകയായിരുന്ന കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ അഹ്റാസിനെ ഇടിച്ചുതെറിപ്പിക്കുയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ അഹ്റാസ് തല്‍ക്ഷണം മരിച്ചു. തൊട്ടടുത്തുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മികച്ച ക്രിക്കറ്റ് താരമായിരുന്ന അഹ്റാസ് ചെമ്മനാട്ടേക്ക് ക്രിക്കറ്റ് പരിശീലനത്തിനായി പോകുന്നതിനിടെയാണ് അപകടം. കാസര്‍കോട് ബദരിയ ഹോട്ടലിലെ ജീവനക്കാരന്‍ അബുല്ലയുടെയും നസീമയുടെയും മകനാണ്. ഏക സഹോദരന്‍ അഫ്റാസ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?